അക്ഷരാർത്ഥത്തിൽ ഷാർജയെ ഇളക്കിമറിച്ചാണ് ഷാരൂഖ് ഖാൻ എന്ന ലോകതാരം പുസ്തകോത്സവത്തിൽ എത്തിയത്. രാവിലെ തന്നെ ആരാധകർ ഷാർജ എക്‌സ്‌പോ സെന്റർ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. ഉച്ചയോടെ പുസ്തകോത്സവ വേദിയും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു. പുസ്തകോത്സവത്തിലെ ബാൾറൂമിൽ കയറിപ്പറ്റാൻ തിക്കുംതിരക്കുമായിരുന്നു. താരത്തിന്റെ വരവ് പ്രമാണിച്ച് ഷാർജ ബുക്ക് അതോറിറ്റി മികച്ച സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. ബാൾറൂമിലേക്ക് താരം പ്രവേശിച്ചതോടെ ആളുകൾ ആവേശത്തോടെ കസേരകളിൽ എഴുന്നേറ്റ് നിന്ന് വരവേറ്റു. ആരാധകരുടെ ആവേശം കണ്ട താരം അവർക്ക് അഭിവാദ്യം ചെയ്യുകയും താഴ്മയോടെ സംസാരിക്കുകയും ചെയ്തു. താരജാഡകളില്ലാതെ പ്രേക്ഷക മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്നാണ് സംസാരിച്ചത്
ഷാർജ: ദീപ്തവും സുന്ദരവുമായ ജീവിത വിജയത്തിന് ഹൃദയത്തിൽ സത്യസന്ധതയും പെരുമാറ്റത്തിൽ സൗമ്യവും കാത്തുസൂക്ഷിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ പറഞ്ഞു. ഈ രണ്ട് ഗുണങ്ങളും ഹൃദയത്തിൽ സൂക്ഷിക്കാനും ജീവിതത്തിൽ പകർത്താനും കഴിഞ്ഞാൽ വിജയകരമായ ജീവിതം തേടി എവിടെയും പോവേണ്ടതില്ല-പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഷാരുഖ് ഖാൻ പറഞ്ഞു. 41-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലോകതാരം. ജീവിതത്തിൽ മോശപ്പെട്ട അവസ്ഥയും സഹജീവിയെ വഞ്ചിക്കാനുള്ള തോന്നലുകളും ഉണ്ടാവും. അത്തരം ഘട്ടങ്ങളിൽ ശുദ്ധമായ ഹൃദയത്തോടെ നേരിടാൻ കഴിയണം. ഈ പരിശുദ്ധിയെ ഉയർത്തിയെടുക്കാൻ കഴിഞ്ഞാൻ ദൈവം അനുഗ്രഹിക്കും. ജീവിതത്തിൽ വിജയം കൈവരിക്കാൻ കഴിയും.
അക്ഷരാർത്ഥത്തിൽ ഷാർജയെ ഇളക്കിമറിച്ചാണ് ഷാരൂഖ് ഖാൻ എന്ന ലോകതാരം പുസ്തകോത്സവത്തിൽ എത്തിയത്. വെള്ളിയാഴ്ച രാവിലെ തന്നെ ആരാധകർ ഷാർജ എക്‌സ്‌പോ സെന്റർ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. ഉച്ചയോടെ പുസ്തകോത്സവ വേദിയും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു. പുസ്തകോത്സവത്തിലെ ബാൾറൂമിൽ കയറിപ്പറ്റാൻ തിക്കുംതിരക്കുമായിരുന്നു. താരത്തിന്റെ വരവ് പ്രമാണിച്ച് ഷാർജ ബുക്ക് അതോറിറ്റി മികച്ച സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. ബാൾറൂമിലേക്ക് താരം പ്രവേശിച്ചതോടെ ആളുകൾ ആവേശത്തോടെ കസേരകളിൽ എഴുന്നേറ്റ് നിന്ന് വരവേറ്റു. ആരാധകരുടെ ആവേശം കണ്ട താരം അവർക്ക് അഭിവാദ്യം ചെയ്യുകയും താഴ്മയോടെ സംസാരിക്കുകയും ചെയ്തു. താരജാഡകളില്ലാതെ പ്രേക്ഷക മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്നാണ് സംസാരിച്ചത്.
എന്റെ സിനിമകളിൽ നിങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണ് എന്റെ ആവേശം-അദ്ദേഹം പറഞ്ഞു. എന്റെ ഉറക്കത്തിലും ഉണർവിലും ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ഈ 57-ാം വയസ്സിൽ സിനിമയിൽ സജീവമായി നിൽക്കാനും 18 മണിക്കൂർ ജോലി ചെയ്യാൻ ആവേശം നൽകുന്നതും പ്രേക്ഷകർ നൽകുന്ന സ്‌നേഹത്തിന്റെ കരുത്തിൽ നിന്നാണ്.-ഷാരൂഖ് ഖാൻ പറഞ്ഞു.
'ബാസിഗർ', 'ഓം ശാന്തി ഓം', 'ഡോൺ', 'തുടങ്ങിയ സിനിമകളിലെ സൂപ്പർഹിറ്റ് ഡയലോഗുകൾ സ്‌റ്റേജിൽ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശത്തിലാക്കി.
ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ ആന്റ് കൾച്ചറൽ അവാർഡ് നൽകി ഷാർജ ബുക്ക് അതോറിറ്റി ഷാരൂഖ് ഖാനെ ആദരിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന സ്ത്രീകൾക്കു വേണ്ടി അവാർഡ് സമർപ്പിക്കുന്നതായി ഷാരുഖ് ഖാൻ പറഞ്ഞു. നിങ്ങൾ നൽകുന്ന ഈ സ്‌നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്-ആർത്തുവിളിയുമായി സ്വീകരിച്ച ആരാധകരെ നോക്കി ഷാരൂഖ് ഖാൻ പറഞ്ഞു. ഇതൊരു പുസ്തക മേളയായതിനാൽ ഞാൻ മിതത്വം പാലിക്കുന്നു. അല്ലെങ്കിൽ നിങ്ങൾക്കൊപ്പം നൃത്തം ചെയ്യുമായിരുന്നു-ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കലയും സംസ്‌കാരവും മാനവികതയെ ഉയർത്തുന്നു. നമ്മൾ ആരാണെന്ന് തിരിച്ചറിയുന്നത് ഇത്തരം അറിവിലൂടെയാണ്. പുസ്തകങ്ങളും കലയും സംസ്‌കാരവും മനുഷ്യനെ ഉദാത്തനാക്കുന്നു. ഇമാറാത്തിന്റെ വൈവിധ്യത്തെയും സംസ്‌കാരത്തെയും ഇഷ്ടപ്പെടുന്നു. സ്വന്തം സംസ്‌കാരം അടിച്ചേൽപിക്കാതെ വ്യത്യസ്ഥതകളെ സ്വീകരിക്കുന്നു. ഒപ്പം യുഎഇയിലെ വൃത്തിയുള്ളതും വലിപ്പമേറിയതുമായ റോഡുകളെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയും ഷാരൂഖ് ഖാനൊപ്പം വേദിയിലെത്തി. സിനിമാ മേഖലയിൽ സൗണ്ട് എഞ്ചിനീയറിംഗ് രംഗത്ത് മികച്ച സംഭാവനകൾ അർപ്പിച്ച റസൂൽ പൂക്കുട്ടിക്ക് ഷാർജ ബുക്ക് അതോറിറ്റി അവാർഡ് നൽകി ആദരിച്ചു.
.