2031 ലക്ഷ്യമിട്ട് ദുബൈ ഒരുങ്ങുന്നു; പുതിയ ദേശീയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ


2031 ലക്ഷ്യമിട്ടാണ് ശൈഖ് മുഹമ്മദ് പുതിയ ദേശീയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത ഒൻപത് വർഷംകൊണ്ട് 100 ബില്യൺ ദിർഹത്തിന്റെ നിക്ഷേപവും 40 മില്യൺ ഹോട്ടൽ അതിഥികളെയും ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ പ്രഖ്യാപനംദുബൈ ∙ ടൂറിസം മേഖലയിൽ വമ്പൻ കുതിപ്പു മുന്നിൽക്കണ്ട് പുതിയ നയം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2031 ലക്ഷ്യമിട്ടാണ് ശൈഖ് മുഹമ്മദ് പുതിയ ദേശീയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത ഒൻപത് വർഷംകൊണ്ട് 100 ബില്യൺ ദിർഹത്തിന്റെ നിക്ഷേപവും 40 മില്യൺ ഹോട്ടൽ അതിഥികളെയും ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ പ്രഖ്യാപനം.  ‘ഇന്ന് നമ്മൾ ലോകത്തെ ആദ്യ 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഉണ്ട്. നമ്മൾ ലക്ഷ്യമിടുന്നത് ടൂറിസം മേഖലയിൽ 100 ബില്യൺ ദിർഹത്തിന്റെ നിക്ഷേപമാണ്. കൂടാതെ, 2031 ആകുമ്പേഴക്കും 40 മില്യൺ ഹോട്ടൽ അതിഥികളിലേക്കും എത്തണം’– അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ടൂറിസത്തിനു വലിയ പ്രാധാന്യമുണ്ടെന്നു ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. പുതിയ നയം ലക്ഷ്യമിടുന്നത് 2031 ആകുമ്പോഴേക്കും രാജ്യത്തിന്റെ ആകെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 450 ബില്യൺ ദിർഹം ആക്കാനാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം നമ്മുടെ വിമാനത്താവളങ്ങൾ 22 മില്യൺ യാത്രക്കാരെ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മേഖലയിൽ വലിയ കുതിച്ചു ചാട്ടമാണ് യുഎഇ ലക്ഷ്യമിടുന്നത്.
.

Share this Article