കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹം: ജയസൂര്യ
സ്വന്തം ലേഖകൻ
ഈഗോ ഇല്ലാത്ത നല്ല കൂട്ടുകെട്ടിൽ നിന്നും സൗഹൃദത്തിൽ നിന്നുമാണു പലപ്പോഴും മികച്ച സിനിമകൾ പിറക്കുന്നത്. കൊണ്ടും കൊടുത്തും അഭിപ്രായങ്ങൾ സ്വീകരിച്ചും ചെയ്യുന്ന സിനിമാ കൂട്ടുകൾ വേണം. മലയാളത്തിൽ മിക്കവാറും സൂപ്പർഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുള്ളത് മികച്ച സൗഹൃദത്തിൽ നിന്നാണ്. പ്രജേഷ് സെന്നിൽ നിന്നും അത്തരം അനുഭവമാണുണ്ടായിട്ടുള്ളത്. രോ സിനിമയുടെയും കഥാസന്ദർഭവും ക്യാമറയും എഡിറ്റിങ്ങും വരെ മലയാള പ്രേക്ഷകർ വിലയിരുത്താറുണ്ട്. ഇതു മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇക്കാരണത്താൽ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്റെ മേക്കിങ്ങിൽ സൂക്ഷ്മത പുലർത്തുന്നുവെന്നും ജയസൂര്യ പറഞ്ഞു
ഷാർജ∙മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ലെന്നും ഏത് തരത്തിലുള്ളതായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്നും നടൻ ജയസൂര്യ പറഞ്ഞു. മറ്റു ഭാഷാ ചിത്രങ്ങളിൽ കാണുന്ന തരത്തിൽ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലൻമാരെയോ മലയാളത്തിൽ അംഗീകരിക്കില്ല. ഓരോ സിനിമയുടെയും കഥാസന്ദർഭവും ക്യാമറയും എഡിറ്റിങ്ങും വരെ മലയാള പ്രേക്ഷകർ വിലയിരുത്താറുണ്ട്. ഇതു മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇക്കാരണത്താൽ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്റെ മേക്കിങ്ങിൽ സൂക്ഷ്മത പുലർത്തുന്നുവെന്നും ജയസൂര്യ പറഞ്ഞു. 41-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഈഗോ ഇല്ലാത്ത നല്ല കൂട്ടുകെട്ടിൽ നിന്നും സൗഹൃദത്തിൽ നിന്നുമാണു പലപ്പോഴും മികച്ച സിനിമകൾ പിറക്കുന്നത്. കൊണ്ടും കൊടുത്തും അഭിപ്രായങ്ങൾ സ്വീകരിച്ചും ചെയ്യുന്ന സിനിമാ കൂട്ടുകൾ വേണം. മലയാളത്തിൽ മിക്കവാറും സൂപ്പർഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുള്ളത് മികച്ച സൗഹൃദത്തിൽ നിന്നാണ്. പ്രജേഷ് സെന്നിൽ നിന്നും അത്തരം അനുഭവമാണുണ്ടായിട്ടുള്ളത്. വെള്ളം പോലുള്ള ജീവിതഗന്ധിയായ സിനിമയിലെ കഥാപാത്രം ചെയ്തപ്പോൾ വേറിട്ട അനുഭവമാണുണ്ടായത്.
നമുക്കിടയിൽ ജീവിക്കുന്ന കഥാപാത്രമാണ് മുരളി. ഈ കഥാപാത്രം നിരവധി പേർക്കു പ്രചോദനമായെന്നറിഞ്ഞപ്പോൾ സിനിമാജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി. ഇതു കുടുംബങ്ങളിൽ വലിയ ചലനങ്ങളുണ്ടാക്കി. നിരവധി പേർക്കു മദ്യപാനം ഉപേക്ഷിക്കാൻ സഹായകമായി. ഒരാൾ മാറിയാൽ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. അതുവഴി സമൂഹത്തിനു ഗുണമാവും. ഇതു ചെറിയ കാര്യമല്ല. ജീവിക്കുന്ന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. വെള്ളത്തിലെ മുരളിയെ അവതരിപ്പിച്ചത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നു കേട്ടറിഞ്ഞാണ്. ഫുട്‌ബോൾ താരം സത്യനെ അവതരിപ്പിച്ചതും അങ്ങനെ തന്നെ. ഇതെല്ലാം ദൈവാനുഗ്രഹമായാണ് താൻ കാണുന്നതെന്നും ജയസൂര്യ പറഞ്ഞു. അവതരിപ്പിച്ച നല്ല കഥാപാത്രങ്ങളുടെ അംശം ജീവിതത്തിൽ നിന്നും ഇറക്കിവിടാൻ കഴിയില്ല. ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു. ലോകമറിയേണ്ട കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിക്കുന്നുണ്ട്. പ്രവാസ ലോകത്ത് വേറിട്ട സേവനപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ കഥാപാത്രം ആരെങ്കിലും അവതരിപ്പിക്കണം. ഇത്തരം വ്യക്തികളെ ലോകമറിയണം.
യഥാർഥ ജീവിതങ്ങൾ സിനിമയാക്കുന്നത് വെല്ലുവിളിയാണെന്ന് ജയസൂര്യക്കു മികച്ച നടനുള്ള അവാർഡുകൾ സമ്മാനിച്ച ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. പി.വി സത്യൻ എന്ന ഫുട്‌ബോൾ മാന്തികനെ നേരിൽ കണ്ടിട്ടില്ല. കേട്ടറിഞ്ഞും ചോദിച്ചറിഞ്ഞുമാണ് ക്യാപ്റ്റൻ എന്ന സിനിമയുടെ പ്ലോട്ട് തയ്യാറാക്കിയത്. വെള്ളം നമുക്കൊപ്പമുള്ള മുരളിയുടെ ജീവിത കഥയാണ്. മുരളി പറഞ്ഞ കഥയിൽ നിന്നും അദ്ദേഹത്തെ അറിയുന്നവരിൽ നിന്നും പഴയ മുരളിയെ കണ്ടെത്തുകയായിരുന്നു. ജീവിക്കുന്ന ഒരാളെ അതേപോലെ അവതരിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്. ഭാഗ്യവശാൽ രണ്ടും ചെയ്യാൻ കഴിഞ്ഞു. ഇതിൽ രണ്ടിലും ജയസൂര്യ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ജയസൂര്യയുടെ പ്രതിബദ്ധതയാണ് ഈ സിനിമകളുടെ വിജയത്തിലേക്ക് നയിച്ചത്.
.
അറിയണം ഗാനിം അൽ മുഫ്ത എന്ന വിസ്മയം
November 21 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.