'വെറ്റിലപ്പച്ച' കവിതാ സമാഹാരം പ്രകാശനം ചെയ്തു

ബഷീർ മാറഞ്ചേരി


വനിതകൾ കൂടുതൽ പൊതു രംഗങ്ങളിലേക്ക് കടന്ന് വരണം: ഡോ. സെബ്രീന ലെയ്

ഷാർജ: സ്ത്രീകൾ സാഹിത്യ രംഗത്തേക്കും പൊതു രംഗത്തേക്കും കടന്ന് വരണമെന്നും കേരളത്തിലെ വനിതകൾക്ക് അതിന് കഴിയുമെന്നും ഇറ്റാലിയൻ എഴുത്തുകാരിയും ഫിലോസഫറുമായ ഡോ.സെബ്രീന ലെയ് പറഞ്ഞു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ സീനത്ത് മാറഞ്ചേരി രചിച്ച "വെറ്റിലപ്പച്ച " എന്ന കവിതാ സമാഹാരം ഷാർജ അന്തർദേശീയ പുസ്തകമേളയിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മീഡിയാവൺ ഗൾഫ് എഡിറ്റർ എം.സി.എ.നാസർ പുസ്തകം ഏറ്റുവാങ്ങി. ദി ജേർണിയിസ്റ്റ് ട്രാവർ ചാനൽ മാനേജിംഗ് എഡിറ്റർ എ.റഷീദുദ്ധീൻ പുസ്തകപരിചയം നടത്തി. ഐ.പി.എച്ച്. ഡയറക്റ്റർ കൂട്ടിൽ മുഹമ്മദലി, ബഷീർ സിൽസില , എ.അബ്ദുൾ ലത്തീഫ്, ഷമീം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഡോ.സെബ്രീന ലെയ്ക്കുള്ള ഉപഹാരം കവിയത്രി സീനത്ത് മാറഞ്ചേരി സമർപ്പിച്ചു.
.

Share this Article