അക്ഷരനഗരിയിൽ വിളക്കുകാലുകളുടെ സാംസ്കാരിക നടനം

സ്വന്തം ലേഖകൻ


ഷാർജ-ദൈദ് റോഡിലെ ഹരിത വർണത്തിലുള്ള വിളക്കുകാലുകളുടെ അതേ മാതൃകയിൽ എത്തിയ പൊയ്കാൽ നർത്തകർ തീർത്ത സാംസ്കാരിക നടനം പരന്നൊഴുകുന്ന അക്ഷരങ്ങൾക്ക് നിറപ്പകിട്ടേകി. പ്രകൃതിയെ നെഞ്ചോട് ചേർത്ത് നിറുത്തുന്ന റോഡുകൾ ഷാർജയുടെ ജീവനാഡിയാണ്. വിളക്കുകാലുകളിലെ ഹരിത കാന്തിയും ചില്ലകൾ വിടർത്തി നിൽക്കുന്ന മരങ്ങളും മഞ്ഞണിഞ്ഞ പുൽമേടുകളും പൂച്ചെടികളും പാതകളെ ജൈവികമായ ചാക്രികതയിൽ ലയിപ്പിക്കുന്ന കാഴ്ച്ച ഷാർജയുടെ അഴകാണ്. ഈ അഴകിനെയാണ് നർത്തകർ പൊയ്കാലുകളിലേക്ക് ആവാഹിച്ചത്. കുട്ടികളും മുതിർന്നവരും ഒപ്പം കൂടിയപ്പോൾ നർത്തകർ വർണരാജികളായി



ഷാർജ: ഗൾഫ് മേഖലയുടെ സാംസ്കാരിക തലസ്ഥാനവും ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവ കേദാരവുമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. ഷാർജ-ദൈദ് റോഡിലെ ഹരിത വർണത്തിലുള്ള വിളക്കുകാലുകളുടെ അതേ മാതൃകയിൽ എത്തിയ പൊയ്കാൽ നർത്തകർ തീർത്ത സാംസ്കാരിക നടനം പരന്നൊഴുകുന്ന അക്ഷരങ്ങൾക്ക് നിറപ്പകിട്ടേകി. പ്രകൃതിയെ നെഞ്ചോട് ചേർത്ത് നിറുത്തുന്ന റോഡുകൾ ഷാർജയുടെ ജീവനാഡിയാണ്. വിളക്കുകാലുകളിലെ ഹരിത കാന്തിയും ചില്ലകൾ വിടർത്തി നിൽക്കുന്ന മരങ്ങളും മഞ്ഞണിഞ്ഞ പുൽമേടുകളും പൂച്ചെടികളും പാതകളെ ജൈവികമായ ചാക്രികതയിൽ ലയിപ്പിക്കുന്ന കാഴ്ച്ച ഷാർജയുടെ അഴകാണ്. ഈ അഴകിനെയാണ് നർത്തകർ പൊയ്കാലുകളിലേക്ക് ആവാഹിച്ചത്. കുട്ടികളും മുതിർന്നവരും ഒപ്പം കൂടിയപ്പോൾ നർത്തകർ വർണരാജികളായി. എക്സ്പോ സെൻററിലെ അക്ഷരങ്ങളുടെ ഇടവഴികളിലൂടെ ഓരോദിവസവും ചിന്തകളും ചിരികളും ഉണർത്തുന്ന നിരവധി പരിപാടികളാണ് അരങ്ങേറുന്നത്.


.

Share this Article