അക്ഷരാർത്ഥത്തിൽ അക്ഷരങ്ങളുടെ പൂരപ്പറമ്പായി ഷാർജ

നാഷിഫ് അലിമിയാൻ


പുസ്തകോത്സവം തുടങ്ങി നാലുദിവസം പിന്നിടുമ്പോൾ ഒട്ടേറെ പേരാണ് വായനയുടെ സുഗന്ധംതേടി ഷാർജ എക്സ്‌പോ സെന്ററിലെത്തുന്നത്. ഇന്നേക്ക് നാല് ദിദിവസം പിന്നിട്ട ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് അക്ഷരപ്രേമികളുടെയും, വായനപ്രേമികളുടെയും നിലക്കാത്ത പ്രവാഹമാണ് കാണാനായത്. ഈ നാല് ദിനങ്ങളിലായി പതിനായിരക്കണക്കിന് സന്ദർശകരാണ് മേള സന്ദർശിച്ചത്. കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരാണ് കൂടുതൽ സജീവം. ഇത്തവണ 15 ലക്ഷത്തോളം പുസ്തകങ്ങളുമായാണ് ഷാർജ പുസ്തകോത്സവം വിരുന്നെത്തിയിരിക്കുന്നത്

ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ. പുസ്തകോത്സവം തുടങ്ങി നാലുദിവസം പിന്നിടുമ്പോൾ ഒട്ടേറെ പേരാണ് വായനയുടെ സുഗന്ധംതേടി ഷാർജ എക്സ്‌പോ സെന്ററിലെത്തുന്നത്. ഇന്നേക്ക് നാല് ദിദിവസം പിന്നിട്ട ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് അക്ഷരപ്രേമികളുടെയും, വായനപ്രേമികളുടെയും നിലക്കാത്ത പ്രവാഹമാണ് കാണാനായത്. ഈ നാല് ദിനങ്ങളിലായി പതിനായിരക്കണക്കിന് സന്ദർശകരാണ് മേള സന്ദർശിച്ചത്. കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരാണ് കൂടുതൽ സജീവം. ഇത്തവണ 15 ലക്ഷത്തോളം പുസ്തകങ്ങളുമായാണ് ഷാർജ പുസ്തകോത്സവം വിരുന്നെത്തിയിരിക്കുന്നത്. പുസ്തകോത്സവത്തിലേക്ക് ആദ്യമായി എത്തിയ ഫിലിപ്പൈൻ സമൂഹത്തിൻറെ സാന്നിധ്യവും ഇത്തവണ ശ്രദ്ദേയമാണ്. ഇന്നും നാളെയും മേളയിൽ നാഷനൽ ലൈബ്രറി ഉച്ചകോടി നടക്കുന്നുണ്ട്. എട്ട് മുതൽ 10 വരെ ഇൻറർനാഷനൽ ലൈബ്രറി കോൺഫറൻസും നടക്കും.



ഷബിനി വാസുദേവ് എഴുതിയ ശകുനി എന്ന നോവൽ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. എഴുത്തുകാരി ആർ. രാജശ്രീ നടൻ ഇർഷാദിന് നൽകിയായിരുന്നു പ്രകാശനം നിർവഹിച്ചത്. മഹാഭാരതത്തെ അധിഷ്ഠിതമാക്കി ഒട്ടേറെ രചനകൾ ഉണ്ടായെങ്കിലും ശകുനിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ആദ്യമായാണ് ഒരു മലയാള നോവൽ ഉണ്ടായതെന്ന് രാജശ്രീ പറഞ്ഞു. ഏറ്റവും ഉന്നതനിലവാരമുള്ള വായനസംസ്കാരംകൊണ്ടുവന്ന മാതൃഭൂമിയുടെ ‘ശകുനി’ എന്ന നോവൽ വേറിട്ടതും മികച്ചതുമാണെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് ഇർഷാദ് പറഞ്ഞു. മിനേഷ് രാമനുണ്ണി പുസ്തകപരിചയം നടത്തി. ഇ.ടി. പ്രകാശ് സ്വാഗതം പറഞ്ഞു.



റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളിൽ ഭൂരിപക്ഷവും മലയാളികളുടേതാണ്. എഴുത്തുകാരുടെ സൗഹൃദം പുതുക്കുന്ന വേദികൂടിയാണ് ഷാർജ പുസ്തകോത്സവം. 1047 പരിപാടികളാണ് ആകെ നടക്കുന്നത്. 57 രാജ്യങ്ങളിലെ 129 അതിഥികൾ പങ്കെടുക്കുന്നുണ്ട്. കുട്ടികൾക്കായി പ്രത്യേക മേഖലയും ഒരുക്കിയിട്ടുണ്ട്. ഇതിന്നായി പ്രവൃത്തി ദിനങ്ങളിൽ സ്കൂളുകളിൽ നിന്ന് നേരിട്ട് കുട്ടികളെ എത്തിക്കുക. ഇത്തവണ കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറും. അവധി ദിനങ്ങളായതിനാൽ കഴിഞ്ഞ രണ്ട് ദിവസം നിരവധി കുട്ടികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
.

Share this Article