കുട്ടികൾക്ക് വേണ്ടത് ശരിയായ പുസ്തകങ്ങളുടെ തെരെഞ്ഞെടുപ്പ്: ഡോ. ഫാത്തിമ അൽ മാഅമരി

നാഷിഫ് അലിമിയാൻ


പുസ്‌തകങ്ങൾ മനസിനെ സ്വാധീനിക്കുന്നതും ചിന്തയുടെ ഗുണനിലവാരത്തെ ബാധിക്കുന്നതുമാണ്, സാഹിത്യം അത് മാറുന്ന ചുറ്റുപാടുകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരിക്കണം -ഫാത്തിമ അൽ മാഅമരി ചൂണ്ടിക്കാട്ടി

ഷാർജ: പൂർണമായും ഇൻഫോടെക് ആയ ലോകത്ത് ജീവിക്കുന്ന ഇന്നത്തെ യുവതലമുറ വിവരങ്ങളാൽ നിറഞ്ഞിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ അവർക്ക് ലളിതമായതിനേക്കാൾ കൂടുതൽ ആവശ്യമാണെന്ന് എമിറാത്തി എഴുത്തുകാരിയും നിരൂപകയുമായ ഡോ. ഫാത്തിമ അൽ-മ അമരി. ഷാർജ അന്താരാഷ്ട്ര പുസ്കതോത്സവത്തോടനുബന്ധിച്ച് നടത്തിയ സെഷനിൽ ബാലസാഹിത്യവും ഭാവിയും എന്ന ശീർഷകത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുസ്‌തകങ്ങൾ മനസിനെ സ്വാധീനിക്കുന്നതും ചിന്തയുടെ ഗുണനിലവാരത്തെ ബാധിക്കുന്നതുമാണ്, സാഹിത്യം അത് മാറുന്ന ചുറ്റുപാടുകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരിക്കണം -ഫാത്തിമ അൽ മാഅമരി ചൂണ്ടിക്കാട്ടി. 



യുവമനസ്സുകളെ ബൗദ്ധികവും വൈകാരികവും മാനസികവുമായ തലങ്ങളിൽ ഉത്തേജിപ്പിക്കുന്നതിനുള്ള വഴികൾ സെഷനിൽ ചർച്ച ചെയ്തു. ഇന്നത്തെ കുട്ടികൾ അവർ ആഗ്രഹിക്കുന്ന എന്തും ആകാം, എന്നാൽ ഇത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തിലാക്കുന്നു. വിവരങ്ങളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകത്ത്, ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ ബാലസാഹിത്യ കൃതികൾ കുട്ടികളെ സഹായിക്കണമെന്ന് അവർ പറഞ്ഞു. ഒരു കുട്ടിയുടെ കലാപരമായ മനസ്സ് വളരെ പ്രധാനമാണ്. യുവാക്കളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ കൂടുതൽ ആകർഷകമായ സാഹിത്യത്തിലൂടെയും ദൃശ്യപരവും വാക്കാലുള്ളതുമായ ഉള്ളടക്കത്തിലൂടെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും ഡോ. ഫാത്തിമ അൽ മാഅമരി ഓർമപെടുത്തി. 


.

Share this Article