ഷാർജയിൽ ഇനി പ്രവാസികൾക്ക് ഭൂവുടമകളാവാം

സ്വന്തം ലേഖകൻ



ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് റിയൽ എസ്റ്റേറ്റ് നിയമഭേദഗതിക്ക് അനുമതി നൽകിയത്.  യുഎഇ പൗരൻറെ പാരമ്പര്യ സ്വത്തിൽ നിയമനുസൃതം അവകാശമുള്ള വിദേശപൗരനും  ഉടമസ്ഥാവകാശം ലഭിക്കുന്ന തരത്തിലാണ് ഭേദഗതി. കൂടാതെ  ഉടമയുടെ  വിദേശപൗരത്വമുള്ള അടുത്ത ബന്ധുവിനും നിയമം അനുശാസിക്കുന്ന തരത്തിൽ വസ്തുവകകൾ കൈമാറാനും പുതിയ ഭേദഗതി അനുമതി നൽകുന്നു

ഷാർജ: സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാൻ വിദേശികൾക്ക് അനുമതി നൽകി റിയൽ എസ്റ്റേറ്റ് നിയമം ഭേദഗതി ചെയ്തു. ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിയമഭേദഗതിക്ക് അനുമതി നൽകിയത്. ഇതനുസരിച്ച്  സ്വകാര്യ വ്യക്തികൾക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം.

ഭരണാധികാരിയുടെ അനുമതിയോടെ മാത്രമേ വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാനാകൂ. എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങൾക്ക് അനുസൃതമായി വിദേശികൾക്ക് ഭൂമി സ്വന്തമാക്കാം. യുഎഇ പൗരൻറെ പാരമ്പര്യ സ്വത്തിൽ നിയമനുസൃതം അവകാശമുള്ള വിദേശപൗരനും  ഉടമസ്ഥാവകാശം ലഭിക്കുന്ന തരത്തിലാണ് ഭേദഗതി. കൂടാതെ  ഉടമയുടെ  വിദേശപൗരത്വമുള്ള അടുത്ത ബന്ധുവിനും നിയമം അനുശാസിക്കുന്ന തരത്തിൽ വസ്തുവകകൾ കൈമാറാനും പുതിയ ഭേദഗതി അനുമതി നൽകുന്നു.

റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ, പ്രൊജക്ടുകൾ എന്നിവയുടെ ഉടമസ്ഥാവകാശം, ഉയർന്ന ഓഹരി വിഹിതം എന്നിവ നിയമ നടപടികൾ പാലിച്ച്  വിദേശ പൗരന് നൽകാം. നിലവിൽ യുഎഇയിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും പൗരൻമോർക്ക് മാത്രമേ ഷാർജയിൽ സ്വത്തുക്കൾ വാങ്ങാൻ അനുമതിയുള്ളു.  ദുബായിയിലും അബുദാബിയും നേരത്തെ തന്നെ വിദേശികൾക്ക് സ്വകാര്യ സ്വത്ത് അവകാശം അനുവദിച്ചിരുന്നു.
.

Share this Article