ആരോ​ഗ്യത്തിലേക്ക് ചുവടുവെക്കാൻ ദുബൈ റെഡി: ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി

സ്വന്തം ലേഖകൻ


ദുബൈ റൺ നവംബർ 20 ന് നടക്കും. അത്ലറ്റുകൾക്കുളള 10 കിലോമീറ്റർ ഓട്ടവും, കുടുംബങ്ങൾക്കുളള 5 കിലോമീറ്റർ ഓട്ടവും ദുബൈ റണ്ണിൻറെ ഭാഗമാണ്. മ്യൂസിയം ഓഫ് ഫ്യൂച്ചർ പരിസരത്ത് നിന്ന് രാവിലെ 6. 30 നാണ് ദുബായ് റൺ ആരംഭിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് dubairun.com രജിസ്ട്രർ ചെയ്യാം. ദുബൈ  റൈഡ് നവംബർ ആറിനാണ് നടക്കുക. സൈക്കിളിൽ നഗരം ചുറ്റാനുളള അവസരമാണ് ദുബൈ റൈഡ്. ശൈഖ് സായിദ് റോഡിന് ചുറ്റുമുളള 12 കിലോമീറ്ററിൽ സൈക്കിളോടിച്ച് ദുബൈ റണ്ണിൻറെ ഭാഗമാകാം. അതല്ലെങ്കിൽ ഡൗൺ ടൗണിലെ കാഴ്ചകൾ കണ്ട് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡീൽ നാല് കിലോമീറ്റർ ഫാമിലി റൺ തെരഞ്ഞെടുക്കാം. ദുബൈ റൈഡിൽ സൗജന്യമായി പങ്കെടുക്കാമെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്

ദുബൈ: മികച്ച ആരോ​ഗ്യത്തിലേക്ക് ചുവടുവെക്കാൻ മികവുറ്റ തയ്യാറെടുപ്പുകളുമായി വീണ്ടും ദുബൈ ഫിറ്റ്നസ് ചലഞ്ച്.  ഫിറ്റ്നസ് ചലഞ്ചിൻറെ ആറാമത് എഡിഷന് തുടക്കമായി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻറെ രക്ഷാകർത്വത്തിലാണ് ഫിറ്റ്നസ് ചലഞ്ച് നടക്കുന്നത്. നവംബർ 27 വരെ നടക്കുന്ന ഫിറ്റ്നസ് ചലഞ്ചിൽ 30 ദിവസം 30 മിനിറ്റ് നേരം വ്യായാമം ചെയ്യുകയെന്നുളളതാണ് ലക്ഷ്യം വയ്ക്കുന്നത്. ഫിറ്റ്നസ് ചലഞ്ചിൻറെ ഭാഗമാകുന്നവരെ പ്രോത്സാഹിപ്പിക്കാൻ എമിറേറ്റിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ദുബൈ റൈഡ് നവംബർ ആറിനാണ് നടക്കുക. സൈക്കിളിൽ നഗരം ചുറ്റാനുളള അവസരമാണ് ദുബൈ റൈഡ്. ശൈഖ്  സായിദ് റോഡിന് ചുറ്റുമുളള 12 കിലോമീറ്ററിൽ സൈക്കിളോടിച്ച് ദുബൈ റണ്ണിൻറെ ഭാഗമാകാം. അതല്ലെങ്കിൽ ഡൗൺ ടൗണിലെ കാഴ്ചകൾ കണ്ട് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡീൽ നാല് കിലോമീറ്റർ ഫാമിലി റൺ തെരഞ്ഞെടുക്കാം. ദുബായ് റൈഡിൽ സൗജന്യമായി പങ്കെടുക്കാമെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്.ദുബൈ റൺ നവംബർ 20 ന് നടക്കും. അത്ലറ്റുകൾക്കുളള 10 കിലോമീറ്റർ ഓട്ടവും, കുടുംബങ്ങൾക്കുളള 5 കിലോമീറ്റർ ഓട്ടവും ദുബായ് റണ്ണിൻറെ ഭാഗമാണ്. മ്യൂസിയം ഓഫ് ഫ്യൂച്ചർ പരിസരത്ത് നിന്ന് രാവിലെ 6. 30 നാണ് ദുബൈ റൺ ആരംഭിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് dubairun.com രജിസ്ട്രർ ചെയ്യാം. ഇത്തവണ രണ്ട് ഫിറ്റ്നസ് ഗ്രാമങ്ങളും ദുബൈ ഫിറ്റ്നസ് ചലഞ്ചിൻറെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഡിപി വേൾഡ് ഫിറ്റ്നസ് വില്ലേഡ് കൈറ്റ് ബീച്ചിലാണ്. യോഗയും ഏറോബിക്സും ഫുട്ബോളും ഉൾപ്പടെ വ്യത്യസ്ത രീതിയിലുളള 15 ഫിറ്റ്നസ് കേന്ദ്രങ്ങളാണ് ഇവിടെയുളളത്. വാരാന്ത്യങ്ങളിൽ രാവിലെ 7 മുതൽ രാത്രി 11 മണിവരെയും മറ്റ് ദിവസങ്ങളിൽ വൈകീട്ട് 3 മുതൽ 11 വരെയുമാണ് പ്രവർത്തനം.

ലാസ്റ്റ് എക്സിറ്റ് അൽ ഖവനീജ് ഫിറ്റ്നസ് വില്ലേജിൽ അഞ്ച് വ്യത്യസ്ത ഫിറ്റ്നസ് കേന്ദ്രങ്ങളാണ് ഉളളത്. ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയും വെളളി ശനി ദിവസങ്ങളിൽ 12 മണിവരെയും കേന്ദ്രങ്ങൾ പ്രവർത്തിക്കും. സ്ത്രീകൾക്ക് പ്രത്യേക ക്ലാസുകളും ലഭ്യമാണ്.
ഇത് കൂടാതെ ദുബായ് സിലിക്കൺ ഓയാസീസ്, ഹത്ത വാദി ഹബ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്ട്, സബീൽ ലേഡീസ് ക്ലബ്, ഹത്ത വാദി ഹബ് ആൻറ് ഡിഐഎഫ്സി തുടങ്ങി 12 ഫിറ്റ്നസ് ഹബുകളും സജ്ജമാണ്.
.

Share this Article