ഫുജൈറയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; രണ്ട് മലയാളികള്‍ മരിച്ചു

സ്വന്തം ലേഖകൻ


കണ്ണൂർ രാമന്തളി സ്വദേശി ജലീൽ, പയ്യന്നൂർ പെരളം സ്വദേശി സുബൈർ എന്നിവരാണ് മരിച്ചത്

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി ജലീൽ, പയ്യന്നൂർ പെരളം സ്വദേശി സുബൈർ എന്നിവരാണ് മരിച്ചത്.  ഷാർജ മലിഹ റോഡിൽ  ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്.

ഫുജൈറയിൽ ഫാൻസി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇവർ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
.

Share this Article