സ്കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

സ്വന്തം ലേഖകൻ


കൊയിലാണ്ടി: മാധ്യമം സബ് എഡിറ്റർ അനൂപ് അനന്തന്‍റെ മകൻ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസിൽ ആനന്ദ് (13) ട്രെയിൻ തട്ടി മരിച്ചു. പന്തലായനി യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം 4.30ഓടെ ഗേൾസ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. അമ്മയുടെ കൂടെ നടന്ന് പോകുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് അരികിൽ നിന്നതായിരുന്നു. മാതാവ്: ധന്യ (അധ്യാപിക, ബി.ഇ.എം യു.പി സ്കൂൾ കൊയിലാണ്ടി). സഹോദരൻ: ആരോമൽ.
.

Share this Article