കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ദുബൈയിലെ റോഡില്‍ അടിപിടി; പ്രവാസി ഡ്രൈവര്‍ക്ക് 10,000 ദിര്‍ഹം പിഴ
സ്വന്തം ലേഖകൻ
ഓവർടേക്ക് സംബന്ധിച്ച വാക്കുതർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ജബല്‍ അലിയില്‍ നിന്ന് ഫെസ്റ്റിവല്‍ സിറ്റിയിലേക്കുള്ള ദിശയില്‍ അല്‍ ഖലീല്‍ സ്ട്രീറ്റിലാണ് സംഭവം
ദുബൈ: ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനെച്ചൊല്ലി അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ പ്രവാസിക്ക് 10,000 ദിര്‍ഹം പിഴ. ദുബൈയിലാണ് സംഭവം. 34 വയസുകാരനായ യൂറോപ്യന്‍ പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ മര്‍ദനമേറ്റ മറ്റൊരു ഡ്രൈവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ജബല്‍ അലിയില്‍ നിന്ന് ഫെസ്റ്റിവല്‍ സിറ്റിയിലേക്കുള്ള ദിശയില്‍ അല്‍ ഖലീല്‍ സ്ട്രീറ്റിലൂടെ താന്‍ വാഹനം ഓടിക്കുകയായിരുന്നുവെന്ന് പരാതിക്കാരന് പറഞ്ഞു. അനുവദനീയമായ വേഗതയില്‍ റോഡിന്റെ ഇടത്തേ അറ്റത്തെ ലേനിലൂടെയായിരുന്നു യാത്ര. അല്പദൂരം മുന്നോട്ട് നീങ്ങിയപ്പോള്‍ തൊട്ട് മുന്നിലുണ്ടായിരുന്ന വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാനായി ഹെഡ്ലൈറ്റ് ഹൈ ബീം ഉപയോഗിച്ച് സിഗ്നല്‍ നല്കാന് ശ്രമിച്ചു. എന്നാല്‍ മുന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ശ്രദ്ധിച്ചില്ല.
പൂരം കൊടിയേറി; ഇനി ലോകമൊരു പന്ത്
November 20 2022ആദിവാസി" ലിറിക്കൽ വീഡിയോ ഗാനം റിലീസായി
June 30 2022പോപ്പിനെ സ്വീകരിച്ച് ബഹ്റൈന്‍
November 05 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.