ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ മതി, രേഖ വേണ്ടെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ്

സ്വന്തം ലേഖകൻ


ദുബൈയിലെ താമസക്കാർ ഒപ്പം കഴിയുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇക്കാര്യത്തിൽ ഇളവുകൾ നിലവിൽ വന്നത്.
നേരത്തേ ഒപ്പം കഴിയുന്നവരുടെ പേരും, എമിറേറ്റ്സ് ഐഡിയും, ജനനതിയതിയും അടക്കമുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് കഴിഞ്ഞമാസം 24 ന് പുറത്തിറക്കിയ നിർദേശത്തിൽ അറിയിച്ചിരുന്നത്. ഇന്ന് പുറത്തിറക്കിയ പുതിയ നിർദേശപ്രകാരം കൂടെ താമസിക്കുന്നവരുടെ എണ്ണത്തിനൊപ്പം അവരുടെ വ്യക്തിഗത വിവരങ്ങൾ വേണമെങ്കിൽ മാത്രം രജിസ്റ്റർ ചെയ്താൽ മതി

ദുബൈ: ദുബൈയിൽ താമസിക്കുന്നവർ ഒപ്പം കഴിയുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന നിയമത്തിൽ ഇളവ്. ഒപ്പം താമസിക്കുന്നവരുടെ എണ്ണം മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയ പരിധിയും ഒഴിവാക്കി. നേരത്തേ ഒപ്പം കഴിയുന്നവരുടെ പേരും, എമിറേറ്റ്സ് ഐഡിയും, ജനനതിയതിയും അടക്കമുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് കഴിഞ്ഞമാസം 24 ന് പുറത്തിറക്കിയ നിർദേശത്തിൽ അറിയിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്

ദുബൈയിലെ താമസക്കാർ ഒപ്പം കഴിയുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇക്കാര്യത്തിൽ ഇളവുകൾ നിലവിൽ വന്നത്. കെട്ടിടം വാടകക്കെടുത്തവരോ, സ്വന്തമായുള്ളവരോ ഒപ്പം കഴിയുന്നവരുടെ എണ്ണം മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

നേരത്തേ ഒപ്പം കഴിയുന്നവരുടെ പേരും, എമിറേറ്റ്സ് ഐഡിയും, ജനനതിയതിയും അടക്കമുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് കഴിഞ്ഞമാസം 24 ന് പുറത്തിറക്കിയ നിർദേശത്തിൽ അറിയിച്ചിരുന്നത്. ഇന്ന് പുറത്തിറക്കിയ പുതിയ നിർദേശപ്രകാരം കൂടെ താമസിക്കുന്നവരുടെ എണ്ണത്തിനൊപ്പം അവരുടെ വ്യക്തിഗത വിവരങ്ങൾ വേണമെങ്കിൽ മാത്രം രജിസ്റ്റർ ചെയ്താൽ മതി.

ദുബൈ റെസ്റ്റ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയായാൽ വാടക കരാറിൽ ഒപ്പം താമസിക്കുന്നവരുടെ എണ്ണം കൂടി ചേർക്കും. ഈ വാടകകരാർ താമസക്കാരനും ഒപ്പം താമസിക്കുന്നവർക്കും താമസരേഖക്കും, മേൽവിലാസത്തിനുമുള്ള തെളിവായി ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
.

Share this Article