കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
'അവേക്ക്‌നിങ് ഓഫ് അൽ വാസൽ' ഒരുങ്ങി; ദുബൈയിൽ വീണ്ടും 'എക്സ്പോ കാലം'
സ്വന്തം ലേഖകൻ
ബുധൻ മുതൽ ഞായർ വരെ ആഴ്ചയിൽ അഞ്ചു ദിവസവും വൈകിട്ട് 6:15നാണ് പ്രദർശനം തുടങ്ങുക. പ്രദർശനം കാണാൻ എല്ലാ സന്ദർശകർക്കും സൗജന്യമായി പ്രവേശനം അനുവദിക്കും.
അത്യപൂർവ ദൃശ്യങ്ങളും പശ്ചാത്തല സംഗീതവുമെല്ലാമായി ദൃശ്യങ്ങൾ കാണികൾക്ക് മാസ്മരിക അനുഭവം സമ്മാനിക്കും
ദുബൈ: ദുബൈ എക്സ്പോ സിറ്റിയിലെ അൽവാസൽ പ്ലാസയിൽ 'അവേക്ക്‌നിങ് ഓഫ് അൽ വാസൽ' എന്ന പേരിൽ വീണ്ടും പ്രദർശനമാരംഭിക്കുന്നു. ബുധൻ മുതൽ ഞായർ വരെ ആഴ്ചയിൽ അഞ്ചു ദിവസവും വൈകിട്ട് 6:15നാണ് പ്രദർശനം തുടങ്ങുക. പ്രദർശനം കാണാൻ എല്ലാ സന്ദർശകർക്കും സൗജന്യമായി പ്രവേശനം അനുവദിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
എക്സ്പോ നഗരി എക്സ്പോ സിറ്റിയായി തുറക്കുമ്പോൾ എക്‌സ്‌പോയിലെ സുപ്രധാന ആകർഷണകേന്ദ്രമായിരുന്ന അൽവാസൽ പ്ലാസ അതേപടി നിലനിറുത്തുകയായിരുന്നു. അത്യപൂർവ ദൃശ്യങ്ങളും പശ്ചാത്തല സംഗീതവുമെല്ലാമായി ദൃശ്യങ്ങൾ കാണികൾക്ക് മാസ്മരിക അനുഭവം സമ്മാനിക്കും. നാളെയാണ് പ്രദർശനമാരംഭിക്കുന്നത്. ദുബൈ എക്സ്പോ 2020ന്റെ ഹൃദയമെന്നാണ് അൽവാസൽപ്ലാസ അറിയപ്പെടുന്നത്. 360ഡിഗ്രി പ്രൊജക്ഷൻ പ്രതലം സന്ദർശകരെ വിസ്മയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വണ്ടർ റൈഡ്സ് ചലഞ്ച് തനിഷ വസന്ദനിക്ക് 27,000 ദിർഹം
March 31 2023UAE President shares Eid Al Adha greetings
July 08 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.