ഇസ്മായിൽ വാണിമേൽ നിര്യാതനായി

സ്വന്തം ലേഖകൻ


ദുബൈ: ദുബൈയിലെ ആദ്യകാല ടൈപ്പിങ്ങ് സെന്‍റർ (നാജി ഐ.ഡി സെന്‍റർ) ഉടമ കോഴിക്കോട്​ വാണിമേൽ ചെറുമോത്ത് പള്ളിമുക്ക് പുതുക്കുടി ഇസ്മായിൽ (60) നിര്യാതനായി. ദുബൈ കെ.എം.സി.സി വനിതാ വിങ്ങ് സ്​റ്റേറ്റ്​ കോ ഓഡിനേറ്റർ സറീന ഇസ്മായിലിന്‍റെ ഭർത്താവാണ്​.

മക്കൾ: ഇസ്മത്ത്, മാജിദ, മുഹമ്മദ് മുബഷിർ. മരുമക്കൾ: ഉമൈർ ചെക്യാട്, എം. നിസാർ ചെറുമോത്ത്. ഏറെക്കാലമായി കുടുബസമേതം ദുബൈയിൽ കഴിയുന്ന ഇസ്മായിൽ പ്രവാസികൾക്കിടയിൽ സുപരിചിതനും പൊതുപ്രവർത്തന, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യവുമാണ്​. ഖബറടക്കം ബുധനാഴ്ച ദുബൈ ഗർഹൂദിൽ നടക്കും.

കെ.എം.സി.സി നേതാക്കളായ പി.കെ. അൻവർ നഹ, ഇബ്രാഹിം എളേറ്റിൽ, സി.വി.എം. വാണിമേൽ, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, കെ.പി.എ. സലാം, അഡ്വ. സാജിദ്, റയീസ് തലശേരി എന്നിവരും വനിതാവിങ്ങ് നേതാക്കളും വസതി സന്ദർശിച്ചു.
.

Share this Article