യു.എ.ഇ ക്രിക്കറ്റ് ടീമിൽ 3 സഹോദരിമാർ ഉൾപെടെ നാല് മലയാളികൾ

0


ദുബൈ: യു.എ.ഇ അണ്ടർ 19 ​വനിത ക്രിക്കറ്റ്​ ടീമിൽ പാഡണിഞ്ഞ് മലയാളി സഹോദരിമാരും. മുൻ കേരള ജൂനിയർ താരവും വയനാട്​ ബത്തേരി സ്വദേശിയുമായ രജിത്തിന്റെ മക്കളായ റിഷിതയും റിനിതയുമാണ്​ യു.എ.ഇക്കായി കളത്തിലിറങ്ങുന്നത്​. മൂത്ത മകൾ റിതിക യു.എ.ഇ സീനിയർ ടീമിൽ ഇടം നേടിയതിന്​​ പിന്നാലെയാണ്​ റിനിതയും റിഷിതയും അണ്ടർ 19 ടീമിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. റിനിത സീനിയർ ടീമിലും അംഗമാണ്​​. ലോകകപ്പ്​ യോഗ്യത മത്സരത്തിലാണ്​ ഇവർ കളിക്കാനിറങ്ങുന്നത്​.
ഇവരോടൊപ്പം മുൻ കേരള രഞ്ജി താരവും തലശ്ശേരി സ്വദേശിയുമായ സി.ടി.കെ. മഷൂദിന്റെ മകൾ ഇഷിദ സഹ്​റയും യു.എ.ഇ അണ്ടർ 19 ടീമിലുണ്ട്​. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം​ അജിത്​ വീരക്കൊടിയുടെയും മലയാളി കോച്ചും മുൻ യു.എ.ഇ താരവുമായ കൃഷ്ണ ചന്ദ്രയുടെയും കീഴിലാണ്​ പരിശീലനം. വലംകൈ ബാറ്ററാണ്.
.

Share this Article