അബൂദബി അന്താരാഷ്ട്ര ബോട്ട്‌ഷോ നവംബറിൽ

Truetoc News Desk


അബൂദബി: സമുദ്രഗതാഗത മാർഗങ്ങളുടെ വിസ്മയ പ്രദർശനമൊരുക്കി അബുദാബി അന്താരാഷ്ട്ര ബോട്ട് ഷോ നവംബർ 24 മുതൽ 27 വരെ നടക്കുമെന്നു അധികൃതർ അറിയിച്ചു. അബുദാബി നാഷണൽ എക്സിബിഷൻസ് കമ്പനിയുടെ നേതൃത്വത്തിൽ മറീന ഹാളിലും പരിസരത്തുമായാണ് ബോട്ട് ഷോ നടക്കുക.

പരമ്പരാഗത മത്സ്യബന്ധന ബോട്ടുകൾ മുതൽ അത്യാധുനിക ആഡംബര ബോട്ടുകൾവരെ പ്രദർശനത്തിന്റെ ഭാഗമാകും. പ്രദർശനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സന്ദർശകർക്കായി 50 ശതമാനം കിഴിവിൽ പ്രവേശന ടിക്കറ്റുകൾ ഈ മാസം 20 വരെ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

സമുദ്രഗതാഗത മേഖലയുമായി ബന്ധപ്പെട്ട ആഗോളതലത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നേരിട്ട് കാണാനുള്ള അവസരം കൂടിയാണ് സന്ദർശകർക്ക് ലഭിക്കുക.
.

Share this Article