കഞ്ചാവുമായി പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

Truetoc News Desk



മനാമ: രണ്ടര കിലോഗ്രാം കഞ്ചാവുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി ഇന്ത്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ. 65 വയസുകാരനായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

വസ്‍ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. വിമാനത്താവളത്തിലെ എക്സ്റേ മെഷീനില്‍ ലഗേജ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി. വിപണിയില്‍ ഇതിന് 80,000 ദിനാര്‍ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ വെച്ചുതന്നെ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്ക് വിധേയനാക്കുകയായിരുന്നു.
.

Share this Article