മഴയിൽ മുങ്ങി ഫുജൈറ

Truetoc News Desk

◼️ഫുജൈറ, ഷാർജ ഉമ്മുൽഖുവൈൻ, ദുബൈയിലെ ഹത്ത, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിലും മഴ കനത്തു

ദുബൈ: കനത്ത മഴയിൽ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങൾ. ഫുജൈറ, ഉമ്മുൽഖുവൈൻ, ദുബൈയിലെ ഹത്ത, ഖോർഫക്കാൻ, കൽബ, റാസൽഖൈമ, ഷാർജയുടെയും അബൂദബിയിലെയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കടുത്ത ചൂടിന് ശമനമായി മഴ ലഭിച്ചത്.

കാറ്റും മഴയും തുടരുന്ന അന്തരീക്ഷത്തിൽ പുറത്തിറങ്ങുന്നവരും ഡ്രൈവ് ചെയ്യുന്നവരും ജാഗ്രതപാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. റാസൽഖൈമയിൽ വെള്ളക്കെട്ട് പലയിടങ്ങളിലും ഗതാകുരുക്കിനിടയാക്കി. അൽ നഖീലിലും റൗണ്ടെബൗട്ടുകളിലുമായിരുന്നു രൂക്ഷമായ വെള്ളക്കെട്ട്. ജൈസ് ഉൾപ്പെടെ മലനിരകളിലും ഷാം, അൽജീർ, കോർക്വേർ, അൽറംസ്, മാമൂറ, മ്യാരീദ്, ഓൾഡ് റാക്, ബറൈറാത്ത്, ജസീറ, അൽഗെയിൽ, കറാൻ, ഹംറാനിയ, ദിഗ്ദാഗ തുടങ്ങിയിടങ്ങളിലെല്ലാം മഴ വർഷിച്ചു. അജ്മാന്‍റെ വിവിധ പ്രദേശങ്ങളിലും സാമാന്യം തരക്കേടില്ലാത്ത മഴ ലഭിച്ചു. ജറഫ് മേഖലയിലെ ചില റോഡുകളില്‍ മഴമൂലം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. അതേസമയം അജ്മാന്‍ ടൗണ്‍ മേഖലകളില്‍ മഴ ചെറിയതോതിലാണ് പെയ്തത്.

പരക്കെ പെയ്ത മഴക്കൊപ്പം പലയിടത്തും ശക്തമായ കാറ്റും വീശിയടിച്ചു. എന്നാൽ, അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറയിലും റാസൽഖൈമയിലും ശക്തമായ മഴയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ദുബൈ, അബൂദബി അടക്കമുള്ള പ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ശക്തമായ മഴ ലഭിച്ചതോടെ രാജ്യത്ത് താപനില കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച റാസൽഖൈമയിലെ ജബൽജൈസിൽ 17 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.

കാറ്റും മഴയും തുടരുന്ന അന്തരീക്ഷത്തിൽ പുറത്തിറങ്ങുന്നവരും ഡ്രൈവ് ചെയ്യുന്നവരും ജാഗ്രതപാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. റാസൽഖൈമയിൽ വെള്ളക്കെട്ട് പലയിടങ്ങളിലും ഗതാകുരുക്കിനിടയാക്കി. അൽ നഖീലിലും റൗണ്ടെബൗട്ടുകളിലുമായിരുന്നു രൂക്ഷമായ വെള്ളക്കെട്ട്. ജൈസ് ഉൾപ്പെടെ മലനിരകളിലും ഷാം, അൽജീർ, കോർക്വേർ, അൽറംസ്, മാമൂറ, മ്യാരീദ്, ഓൾഡ് റാക്, ബറൈറാത്ത്, ജസീറ, അൽഗെയിൽ, കറാൻ, ഹംറാനിയ, ദിഗ്ദാഗ തുടങ്ങിയിടങ്ങളിലെല്ലാം മഴ വർഷിച്ചു. അജ്മാന്‍റെ വിവിധ പ്രദേശങ്ങളിലും സാമാന്യം തരക്കേടില്ലാത്ത മഴ ലഭിച്ചു. ജറഫ് മേഖലയിലെ ചില റോഡുകളില്‍ മഴമൂലം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. അതേസമയം അജ്മാന്‍ ടൗണ്‍ മേഖലകളില്‍ മഴ ചെറിയതോതിലാണ് പെയ്തത്.

എമിറേറ്റിൽ വ്യാപകമായി വെള്ളം കയറിയതോടെ യു.എ.ഇ സൈന്യം തന്നെ നേരിട്ടിറങ്ങി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒറ്റപ്പെട്ടുപോയ ചിലരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ യു.എ.ഇ സൈനിക ഉദ്യോഗസ്ഥർ ശ്രമിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
വെള്ളപ്പൊക്കം ബാധിച്ച ഫുജൈറയെയും കിഴക്കൻ പ്രദേശങ്ങളെയും സഹായിക്കാനായി സമീപത്തെ എല്ലാ എമിറേറ്റുകളിൽനിന്നും രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംഘങ്ങളെ അയക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

.

Share this Article