നനയാതെ മഞ്ഞുമലയിൽ കയറാം, ഐസ് റിങ്കിൽ ആസ്വദിക്കാം

സ്വന്തം ലേഖകൻ


വിനോദ, വിസ്മയ കേന്ദ്രമായ ഗ്ലോബൽ വില്ലേജിലാണ് പരിസ്ഥിതി സൗഹൃദ ഐസ് റിങ്ക് തുറന്നത്. സിന്തറ്റക് ഐസ് ഉപയോഗിച്ചു തയാറാക്കിയ സ്നൊഫെസ്റ്റ് ഐസ് റിങ്കിൽ 20 മിനിറ്റ് റൈഡിന് 40 ദിർഹമാണ് നിരക്ക്. സാധാരണ ഐസ് റിങ്കിലെ അതേ അനുഭവം ലഭിക്കുന്നതോടൊപ്പം നനയില്ലെന്നും മൂക്കൊലിപ്പുണ്ടാകില്ലെന്നതുമാണ് പ്രത്യേകത. ദുബായ് മാൾ, അബുദാബി സായിദ് സ്പോർട്സ് സിറ്റി തുടങ്ങിയവയുടെ മാതൃകയിലാണ് ഇതും നിർമിച്ചിരിക്കുന്നത്. തുടക്കക്കാരെ സഹായിക്കാൻ ജീവനക്കാരുണ്ടാകും.

ദുബൈ: കൈ നനയാതെ മീൻ പിടിക്കാമെന്നത് കേട്ടുമറന്നൊരു പഴഞ്ചാല്ലാണ്. എന്നാൽ അസാധ്യമായതെല്ലാം സാധ്യമാക്കുന്ന ദുബൈ ​ഗ്ലോബൽ വില്ലേജിൽ ഇതിനൊരു പരിഹാരമുണ്ട്. ഒട്ടുമേ നനയാതെ, അല്പം പോലും തണുത്ത് വിറക്കാതെ മഞ്ഞുമലയിൽ കയറാം, ഐസ് റിങ്കിൽ ആസ്വദിക്കാം. വിനോദ, വിസ്മയ കേന്ദ്രമായ ഗ്ലോബൽ വില്ലേജിലാണ് പരിസ്ഥിതി സൗഹൃദ ഐസ് റിങ്ക് തുറന്നത്. സിന്തറ്റക് ഐസ് ഉപയോഗിച്ചു തയാറാക്കിയ സ്നൊഫെസ്റ്റ് ഐസ് റിങ്കിൽ 20 മിനിറ്റ് റൈഡിന് 40 ദിർഹമാണ് നിരക്ക്. സാധാരണ ഐസ് റിങ്കിലെ അതേ അനുഭവം ലഭിക്കുന്നതോടൊപ്പം നനയില്ലെന്നും മൂക്കൊലിപ്പുണ്ടാകില്ലെന്നതുമാണ് പ്രത്യേകത. ദുബായ് മാൾ, അബുദാബി സായിദ് സ്പോർട്സ് സിറ്റി തുടങ്ങിയവയുടെ മാതൃകയിലാണ് ഇതും നിർമിച്ചിരിക്കുന്നത്. തുടക്കക്കാരെ സഹായിക്കാൻ ജീവനക്കാരുണ്ടാകും.



കുട്ടികൾക്കും മുതിർന്നവർക്കും ഐസ് സ്കേറ്റിംഗിന്‍റെ അതേ അനുഭവം പകരാൻ ഐസ് റിങ്കിന് കഴിയും. കുട്ടികൾക്കുള്ള സ്കേറ്റിംഗ്സിൽ ഫസ്റ്റ്  എയ്ഡ്, ഒരു ജോഡി ഫ്ലഫി സ്നോ ഫെസ്റ്റ് സോക്സുകൾ എന്നിവയുള്‍പ്പടെ എല്ലാ സുരക്ഷാ ഉപകരണങ്ങളും സ്കേറ്റിംഗ് സെഷനില്‍ നല്‍കും. സുരക്ഷിതമായ സ്കേറ്റിംഗ് അനുഭവമാണ് അതിഥികള്‍ക്ക് നല്‍കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതർ അറിയിച്ചു .



.

Share this Article