യുഎഇയിൽ ഇന്ധന വില കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതൽ

സ്വന്തം ലേഖകൻ


മാർച്ച് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.സൂപ്പർ 98 പെട്രോളിന്റെ വില 3.09 ദിർഹത്തിൽ നിന്ന് 3 .01 ദിർഹമാക്കിയാണ് കുറച്ചത്. ഈ മാസം 2 .97 ദിർഹമായിരുന്ന സ്‍പെഷ്യൽ 95 പെട്രോളിന് ഏപ്രിൽ മാസത്തിൽ 2.90 ദിർഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 2 .82 ദിർഹമായിരിക്കും ഏപ്രിൽ മാസത്തെ വില. മാർച്ചിൽ ഇത് 2 .90 ദിർഹമായിരുന്നു


ദുബൈ: യുഎഇയിൽ ഇന്ധന വില കുറച്ചു. പെട്രോൾ ലിറ്ററിന് ഏഴ് ഫിൽസും ഡീസൽ ലിറ്ററിന് 11 ഫിൽസുമാണ് വില കുറച്ചത്. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഏപ്രിൽ മാസത്തേക്കുളള ഇന്ധനവില രാജ്യത്തെ ഫ്യുവൽ പ്രൈസിങ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. 

മാർച്ച് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.സൂപ്പർ 98 പെട്രോളിന്റെ വില 3.09 ദിർഹത്തിൽ നിന്ന് 3 .01 ദിർഹമാക്കിയാണ് കുറച്ചത്. ഈ മാസം 2 .97 ദിർഹമായിരുന്ന സ്‍പെഷ്യൽ 95 പെട്രോളിന് ഏപ്രിൽ മാസത്തിൽ 2.90 ദിർഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 2 .82 ദിർഹമായിരിക്കും ഏപ്രിൽ മാസത്തെ വില. മാർച്ചിൽ ഇത് 2 .90 ദിർഹമായിരുന്നു.

ഡീസൽ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. മാർച്ചിൽ 3 .14 ദിർഹമായിരുന്ന ഡീസൽ വില 3 .03 ദിർഹമായാണ് വർദ്ധിച്ചിരിക്കുന്നത്. 2015 മുതൽ അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വിലയ്‍ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. ഇതിനായി ഊർജ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്.
.

Share this Article