കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
സൂഖ് അല്‍ മര്‍ഫയില്‍ ബിസ്മി ഹോള്‍ സെയില്‍ സ്‌റ്റോര്‍ തുറന്നു

സ്വന്തം ലേഖകൻ
തുറന്നത് ഏറ്റവും വലിയ മൊത്ത വ്യാപാര സ്റ്റോര്‍. നിത്യജീവിത ചിലവിൽ ഇനി 20% ലേറെ ലാഭിക്കാം. നിത്യോപയോഗ സാധനങ്ങൾ മികച്ച വിലയില്‍
ദുബൈ: അതിവേഗം വളരുന്ന എഫ്എംസിജി കമ്പനിയായ ബിസ്മി ഗ്രൂപ് ഓഫ് കമ്പനീസ് മികച്ച ഷോപ്പിംഗ് അനുഭവവുമായി മേഖലയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ സ്‌റ്റോര്‍ തുറന്നു. എമിറേറ്റ്സ് ഇന്റർനാഷണൽ ബിസിനസ് ക്ലബ് പ്രസിഡന്റ് ഷെയ്ഖ ഡോ. ഹിന്ദ് ബിൻത് അബ്ദുൽ അസീസ് അൽ ഖാസിമി ,
മുൻ എക്കണോമിക് ഡിപ്പാർട്മെന്റ് ഡയരക്ടർ വലീദ് അബ്ദുൽ മാലിക്,
ദുബായ് മുനിസിപ്പാലിറ്റിയിലെ ഫൈസൽ അബ്ദുള്ള, സൂക്ക് അൽ മർഫാ ജനറൽ മാനേജർ (നഖീൽ ഗ്രൂപ്പ്) മുവാത് അൽ റയീസ്, അലി അൽ നിയാദി, അനൂപ് ഗോപാൽ, ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയരക്ടർ പിഎം ഹാരിസ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫൈസൽ ഹാരിസ്, ഫഹീം ഹാരിസ് തുടങ്ങിയവർ ചേർന്ന് ഉത്ഘാടനം ചെയ്തു.
ദേര വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിനും ദുബായ് ഹോസ്പിറ്റലിനും എതിര്‍ വശത്ത് സൂഖ് അല്‍ മര്‍ഫയിലെ ബിസ്മി ഹോള്‍സെയിലില്‍ നിത്യോപയോഗ സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികള്‍, , ശീതീകരിച്ച ഭക്ഷണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങൾ , ഇലകേ്‌ട്രോണിക്‌സ് എന്നിവയുള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും മുമ്പൊരിക്കലുമില്ലാത്ത മൊത്ത വിലക്ക് ലഭ്യമാണ്. വീട്ടാവശ്യങ്ങൾക്ക് ഹോൾസെയിൽ വിലയിൽ റീടെയിലായും , കച്ചവടക്കാർക്ക് മികച്ച വിലയിൽ ഓഫറുകളോടെയും ഇവിടെനിന്ന് സാധനങ്ങൾ വാങ്ങാം.
"ബിസ്മി ഹോള്‍സെയില്‍ വിപ്‌ളവകരമായ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. ഒരു ഉപയോക്താവിന് എല്ലാ ഉല്‍പന്നങ്ങളും പീസുകളായോ, ഔട്ടറായോ, കാര്‍ട്ടണായോ വാങ്ങാം. ഞങ്ങള്‍ ഈ മേഖലയില്‍ ആദ്യമായി ഒരു ബിസിനസ് മോഡല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. അത് ഒരു 'ഷെയേര്‍ഡ് എകോണമി മോഡല്‍' ആയി ഉയര്‍ന്നു വരികയാണ്. ഒപ്പം, മുഴുവന്‍ ഇടപാടുകാർക്കും സ്ഥിരതയോടെയും സജീവമായ ഇടപെടലുകളോടെയും സേവനം നല്‍കുകയും ചെയ്യുന്നു'' -ബിസ്മി ഗ്രൂപ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി.എം ഹാരിസ് പറഞ്ഞു.
ബിസിനസുകള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരേസമയം ഉയര്‍ന്ന സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന ബിസിനസ് മോഡലാണിവിടെ പ്രാവർത്തികമാക്കുന്നത്. സൂപര്‍മാര്‍ക്കറ്റുകള്‍, മിനി മാര്‍ട്ടുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി പ്രമുഖ റീടെയിലര്‍മാരും വ്യാപാരികളും വരെയുള്ള മേഖലയിലെ ബിസിനസ് ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്.
ആഗോള ബ്രാന്‍ഡുകളുമായി സഹകരിച്ച് എല്ലാ ഉപഭോക്തൃ ഉല്‍പന്നങ്ങളിലും വാല്യൂ
പായ്ക്കുകളുടെ ഒരു വലിയ നിര തന്നെ ബിസ്മി വാഗ്ദാനം ചെയ്യുന്നു. ഇത് ഓരോ ഉപഭോക്താവിനും കാര്യമായ നേട്ടമുണ്ടാക്കുന്നതാണ്. ''ഓരോ കുടുംബവും അവരുടെ വീട്ടുചെലവുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കേണ്ട പ്രധാന കാര്യമാണിത്. എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പുതിയ ബി2സി കണ്‍സെപ്റ്റ് ഷോപ്പിംഗാണ് ബിസ്മി ഹോള്‍സെയില്‍ അവതരിപ്പിക്കുന്നത്. നിത്യേനയുള്ള ഗാര്‍ഹിക പര്‍ച്ചേസുകളില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വില നല്‍കി അവരുടെ പ്രതിമാസ ബജറ്റില്‍ 20-25% ലാഭിക്കാന്‍ സഹായിക്കുന്നു'' -അദ്ദേഹം വ്യക്തമാക്കി. വലിയ കുടുംബങ്ങള്‍ക്കായി വലിയ പാക്കിങ്ങിൽ കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്യുന്ന രീതിയും ബിസ്മിയുടെ പ്രത്യേകതയാണ്.
നൂറുകണക്കിന് റീടെയില്‍ ഔട്‌ലെറ്റുകള്‍, സൂപര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ബിസ്മിയില്‍ നിന്ന് തങ്ങളുടെ സാധനങ്ങള്‍ വാങ്ങുന്നതിലൂടെ വന്‍ ലാഭമാണ് നേടുന്നത്. ഇതിലൂടെ റീടെയില്‍ രംഗത്ത് ചുരുങ്ങിയ കാലയളവില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ ബിസ്മി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.
മേഖലയിലെ പ്രധാന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ബിസ്മിയാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്നതിനാല്‍, വിലയുടെ നേട്ടം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.
യുഎഇയിലുടനീളം നൂറിലധികം ഡോര്‍ ടു ഡോര്‍ ഡെലിവറി വാഹനങ്ങള്‍ ബിസ്മി ഗ്രൂപ്പിനുണ്ട്. ദുബായ്, ഷാര്‍ജ, അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി ബിസ്മിക്ക് പ്രതിദിനം 5,000 ത്തിലധികം ഓര്‍ഡറുകളുണ്ട്.
ദേര വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള പുതിയ ദുബായ് ഐലന്റ്‌സിലാണ് ബിസ്മി സൂഖ് അല്‍ മര്‍ഫ. കുടുംബങ്ങള്‍ക്ക് മികച്ച വാരാന്ത്യ അനുഭവം സമ്മാനിക്കുന്ന അന്തരീക്ഷവും വിപുലമായ പാർക്കിങ്ങ് സൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.
മണപ്പുറം തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
July 27 2024
255 കുടുംബങ്ങൾക്ക് സുരക്ഷയുടെ തണലൊരുക്കി ആസ്റ്റര്‍ ഹോംസ്
August 26 2022
മൂന്നാം ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് തോൽവി
July 10 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.