കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
കൂട്ടുങ്ങൽ ഉത്സവ് 2023 സമാപിച്ചു
സ്വന്തം ലേഖകൻ
2016 ൽ ഒരു വാട്സാപ് കൂട്ടായ്മയിൽ നിന്നും ചാവക്കാട്ടുകാർ എവിടെയെല്ലാം ഉണ്ടോ അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരാഗോള സൗഹൃദ കൂട്ടായ്മക്ക് രൂപം നൽകികൊണ്ട് പ്രവർത്തനമാരംഭിച്ച സംഘടന ഇന്ന് ആഗോള തലത്തിൽ രണ്ടായിരത്തി ഒരുന്നൂറിലധികം അംഗങ്ങളുമായി ആതുരസേവന രംഗത്തും, അവശരേയും അശരണരേയും ചേർത്തുപിടിച്ചും, വിദ്യാഭ്യാസരംഗത്തും, സാമൂഹിക സാംസ്കാരിക രംഗത്തും ജീവകരുണ്യ മേഖലകളിലും സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചുപോരുന്നു
ദുബൈ: നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യു എ ഇ ചാപ്റ്റർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ അണിയിച്ചൊരുക്കിയ കൂട്ടുങ്ങൽ ഉത്സവ് 2023
സമാപിച്ചു. അംഗങ്ങളുടെ ഇൻ ഹൗസ് പ്രോഗ്രാം വൈസ് പ്രസിഡന്റ് സാദിക്ക് അലി ഉദ്ഘാടനം നിർവഹിച്ചു. അവതാരകനായ സൈഫൽ, കൺവീനർ സുനിൽ കൊച്ചൻ, എന്നിവർ നേതൃത്വം നൽകി. തുടർന്ന് വൈകീട്ട് ആറു മണിക്ക് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിനു പ്രസിഡന്റ് മുബാറക്ക് ഇമ്പാറക്ക് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി മേജർ അബ്ദുല്ല സാലിം മത്താർ ഉമൈദ് അൽ ഷംസി ഉദ്ഘാടനം ചെയ്തു.
2016 ൽ ഒരു വാട്സാപ് കൂട്ടായ്മയിൽ നിന്നും ചാവക്കാട്ടുകാർ എവിടെയെല്ലാം ഉണ്ടോ അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരാഗോള സൗഹൃദ കൂട്ടായ്മക്ക് രൂപം നൽകികൊണ്ട് പ്രവർത്തനമാരംഭിച്ച സംഘടന ഇന്ന് ആഗോള തലത്തിൽ രണ്ടായിരത്തി ഒരുന്നൂറിലധികം അംഗങ്ങളുമായി ആതുരസേവന രംഗത്തും, അവശരേയും അശരണരേയും ചേർത്തുപിടിച്ചും, വിദ്യാഭ്യാസരംഗത്തും, സാമൂഹിക സാംസ്കാരിക രംഗത്തും ജീവകരുണ്യ മേഖലകളിലും സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചുപോരുന്നു.
കൂട്ടായ്മയുടെ യു.എ.ഇ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറി ആഷിഫ് റഹ്മാൻ വിവരിച്ചു.
രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും സ്പോട്സ് രംഗത്ത് ക്രിക്കറ്റ്, ഷട്ടിൽ ബാൻഡ്‌മിന്റൺ മത്സരങ്ങൾ സംഘടിപ്പിച്ചു പൊതു സമൂഹത്തിൽ നിറഞ്ഞു നിൽക്കുവാൻ സംഘടനക്കു ഈ കുറഞ്ഞ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
യു.എ.ഇ.യിലും കൂട്ടായ്മയുടെ മറ്റു ഇതര ശാഖകളിലും വളരെ കർത്തവ്യത്തോടെ പ്രവർത്തിച്ചു വരുന്ന വെൽഫെയർ ടീം, മരുഭൂമിയിൽ പല ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒട്ടനവധി തൊഴിലാളികൾക്ക് കമ്പിളിയും, വസ്ത്രങ്ങളും വിരിപ്പുകളും ഭക്ഷണസാധനങ്ങളും ആവശ്യാനുസരണം നൽകിവരുന്നു. ഗ്ലോബൽ തലത്തിലുള്ള മറ്റു ഘടകങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഗ്ലോബൽ കൺവീനർ ഡോ. റെൻഷി രഞ്ജിത്ത് വിശദീകരിക്കുകയുണ്ടായി. വിശക്കുന്നവയറിനു ഒരു ചെറു സാന്ത്വനം, എന്ന പേരിൽ വിശപ്പ് രഹിത ചാവക്കാട് ലക്‌ഷ്യം വെച്ച് കൊണ്ട്, രണ്ടു വർഷത്തിലേറെയായി നടന്നു വരുന്ന പദ്ധതി ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നതിനേകുറിച്ച് വിവരിക്കുകയുണ്ടായി.
ചടങ്ങിൽ ഐഎഎസ് പ്രസിഡന്റ് അഡ്വ. വൈ. എ.റഹീം, എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ, നമ്മൾ എന്നും സൗഹൃദം എന്നും പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമായ രണ്ടു സുപ്രധാന ഘടകങ്ങൾ ഉൾപ്പെടുന്ന പദങ്ങളുള്ള ഈ കൂട്ടായ്മയുടെ പേരും അത് അന്വർത്വമാക്കുന്ന പ്രവർത്തനം എന്തുകൊണ്ടും മറ്റേവർക്കും മാതൃകയാക്കാവുന്ന ഒന്നാണെന്നും ഏറെ പ്രശംസനീയമാണെന്നും റേഡിയോ ഏഷ്യ 94.7 എഫ്. എം ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി ആശംസ പ്രസംഗത്തിൽ അറിയിച്ചു. കൂട്ടായ്മയുടെ യു.എ.ഇ ചാപ്റ്റർ രക്ഷാധികാരിയും നോവലിസ്റ്റുമായ അഷ്റഫ് കാനാംപുള്ളി എന്നിവർ ആശംസ നേർന്നു.
തുടർന്ന് നടന്ന മെഗാ മ്യൂസിക് ഷോ ചലച്ചിത്ര പിന്നണിഗായകരായ രഞ്ജിനി ജോസ്, അക്ബർ ഖാൻ, ശ്രീജീഷ്, വിനോദ് നമ്പലാട്ട് എന്നിവർ വിവിധ ജനപ്രിയ ഗാനങ്ങൾ ആലപിച്ച ആയിരങ്ങളെ സംഗീത ലോകത്തു ചേർത്ത് പിടിച്ചു കൊണ്ട് കേരളത്തിന്റെ തനതാർന്ന കലകളായ ഭരത നാട്ട്യം, കുച്ചിപ്പിടി, മോഹിനിയാട്ടം, ഒപ്പന,കൂടാതെ 16 പേരടങ്ങുന്ന ശിങ്കാരി മേളവും സദസ്സിനെ അവസാന നിമിഷം വരെ സൗഹൃദത്തോടെ ഒന്നിച്ചിരുന്നു ആസ്വദിക്കുവാൻ സാധിച്ചു എന്നുള്ളത് ഈ കൂട്ടുങ്ങൽ ഉത്സവ് 2023 ന്റെ വൻ വിജയമായി സംഘാടകർ അറിയിച്ചു.
പ്രോഗ്രാം കൺവീനർ അലാവുദ്ദീൻ, ട്രഷറർ ഉണ്ണി പുന്നാര എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടുങ്ങൽ ഉത്സവ് 2023 ന് ജോയിന്റ് കൺവീനവർ അഭിരാജ് പൊന്നരാശേരിയുടെ നന്ദിയോടെ കൂട്ടുങ്ങൽ ഉത്സവിന് തിരശീല വീണു.
സിനിമ കാണുന്നവരെല്ലാം ഫാൻസാണെന്ന് മമ്മൂട്ടി
February 02 2023ഖത്തറിലേക്ക് സന്ദർശക പ്രവാഹം
July 08 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.