ദുബൈയിലെ എല്ലാ ടാക്സികളും പരിസ്ഥിതി സൗഹൃദമാകും

സ്വന്തം ലേഖകൻ


ഓരോ വർഷവും 10 ശതമാനം എന്ന രീതിയിൽ പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനമെന്ന് ആർ.ടി.എ ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. മുഴുവൻ ടാക്സികളും ഇലക്ട്രിക്, ഹൈഡ്രജൻ, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റും.

ദുബൈ: അഞ്ചുവർഷത്തിനകം ദുബൈയിലെ എല്ലാ ടാക്സികളും പരിസ്ഥിതി സൗഹൃദമാകുമെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മുഴുവൻ ടാക്സികളും ഇലക്ട്രിക്, ഹൈഡ്രജൻ, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റും.

ഓരോ വർഷവും 10 ശതമാനം എന്ന രീതിയിൽ പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനമെന്ന് ആർ.ടി.എ ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.

അഞ്ച് വർഷം പദ്ധതിയാണ് ഇതിനായി രൂപപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 72 ശതമാനം ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കിയിട്ടുണ്ട്. ദുബൈയിൽ ആകെ നിരത്തിലിറങ്ങുന്ന 11,371 ടാക്സികളിൽ 8221 എണ്ണം വൈദ്യുതിയും ഇന്ധനവും ഉപയോഗിക്കുന്നവിധം ഹൈബ്രിഡാണ്. 2008 മുതലാണ് ആർ.ടി.എ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പുറത്തിറക്കി തുടങ്ങിയത്. 2027 നകം ടാക്സികളുടെ മാറ്റം പൂർത്തിയാക്കും.
.

Share this Article