കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഉത്തർ പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 12 മുതൽ
സ്വന്തം ലേഖകൻ
യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, അന്താരാഷ്‌ട്ര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, യു.എ.ഇ. ചേംബർ പ്രസിഡണ്ട് അബ്ദുള്ള അൽ മസ്രോയി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടർ ഖാലിദ് മുബാറക്, അനെക്സ് ഇൻവെസ്റ്റ്മെൻറ്സ്
ചെയർമാൻ അഹമ്മദ് നാസർ അൽ നുവൈസ്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ വി.പി. ഷംസീർ ഉൾപ്പെടെ വ്യവസായികളുടെ വൻസംഘമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിൻ്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലക്നോവിലെത്തിയത്
ദുബൈ: 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ ലക്ഷ്യത്തോടെ ഉത്തർ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 10 മുതൽ 12 വരെ ലക്നോവിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ യു.എ.ഇ., ഫ്രാൻസ്, സിംഗപ്പൂർ, യു.കെ, കാനഡ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളും സംബന്ധിക്കും. ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരടക്കം യു.എ.ഇ.യിൽ നിന്നും നാല്പതംഗ സംഘമാണ് ലക്നോവിൽ എത്തിയത്.
യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, അന്താരാഷ്‌ട്ര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, യു.എ.ഇ. ചേംബർ പ്രസിഡണ്ട് അബ്ദുള്ള അൽ മസ്രോയി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടർ ഖാലിദ് മുബാറക്, അനെക്സ് ഇൻവെസ്റ്റ്മെൻറ്സ്
ചെയർമാൻ അഹമ്മദ് നാസർ അൽ നുവൈസ്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ വി.പി. ഷംസീർ ഉൾപ്പെടെ വ്യവസായികളുടെ വൻസംഘമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിൻ്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലക്നോവിലെത്തിയത്. യു.എ.ഇ. മന്ത്രിമാരും വ്യവസായികളും യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
ഉത്തർ പ്രദേശിലെ വ്യവസായ അനുകൂല സാഹചര്യവും മുൻ വർഷങ്ങളിൽ നടത്തിയ നിക്ഷേപക ഉച്ചകോടി വൻവിജയവുമായതിനാലുമാണ് ഇത്തവണ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ പ്രത്യേകമായി ക്ഷണിച്ചത്.
അറുതിയാകുമോ, ഈ വിഷം കുത്തിവെപ്പിന് ?
August 08 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.