കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
യുവകലാസാഹിതി കുടുംബസംഗമവും പുരസ്കാരവിതരണവും നടത്തി
സ്വന്തം ലേഖകൻ
കേരള സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.യുവകലാസന്ധ്യയിൽ സ്വാഗത ഗാനം ചിട്ടപ്പെടുത്തി ആലപിച്ച പി.കെ മേദിനി ഗായകസംഘത്തിലെ അംഗങ്ങൾക്കും, സംഘനൃത്തം അവതരിപ്പിച്ച വനിതാകലാസാഹിതി ഷാർജയിലെ അംഗങ്ങൾക്കും മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് യുവകലാസാഹിതി ഷാർജ യൂണിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി
ഷാർജ: യുവകലാസാഹിതി ഷാർജ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിതീതീരത്ത് എന്ന പേരിൽ കുടുംബസംഗമവും ഒക്ടോബർ 29ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടന്ന യുവകലാസന്ധ്യ - 2022 മധുരം ജീവാമൃതം എന്ന പ്രോഗ്രാമിൽ പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള പുരസ്കാര വിതരണവും നടന്നു. കേരള സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.യുവകലാസന്ധ്യയിൽ സ്വാഗത ഗാനം ചിട്ടപ്പെടുത്തി ആലപിച്ച പി.കെ മേദിനി ഗായകസംഘത്തിലെ അംഗങ്ങൾക്കും, സംഘനൃത്തം അവതരിപ്പിച്ച വനിതാകലാസാഹിതി ഷാർജയിലെ അംഗങ്ങൾക്കും മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് യുവകലാസാഹിതി ഷാർജ യൂണിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
യുവകലാസന്ധ്യ 2022ന്റെ സ്വാഗതസംഘം ചെയർമാൻ പ്രശാന്ത് ആലപ്പുഴയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി ബിജു ശങ്കർ, പ്രസിഡൻറ് സുഭാഷ് ദാസ്, ഷാർജ യൂണിറ്റ് പ്രസിഡന്റ് ജിബി ബേബി, വിൽസൺ തോമസ്, മാധവൻ ബേനൂർ, വനിതാകലാസാഹിതി ഷാർജ പ്രസിഡന്റ് മിനി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. സ്മിനു സുരേന്ദ്രൻ സ്വാഗതവും ഷാർജ യൂണിറ്റ് സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.
.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.