കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
മുന്നിൽ നിന്ന് നയിച്ച് ഹംദാൻ; ആവേശമായി ദുബൈ റൺ

നജ്മത്തുല്ലൈൽ
ഫിറ്റ്നസ് ചലഞ്ച് ഫ്ലാഗ്ഷിപ് പരിപാടിയായ ദുബൈ റണ്ണിന്റെ നാലാം പതിപ്പ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നടന്നത്. ഏറ്റവും സജീവമായ നഗരമായ ദുബൈയിയെ സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറ്റാനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണിത്
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബൈറണ്ണിൽ സർപ്രൈസ് എൻട്രിയുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ശൈഖ് ഹംദാന്റെ അപ്രതീക്ഷിത പങ്കാളിത്തതിന്റെ ഞെട്ടലിൽ ആയിരുന്നു ദുബൈ റണ്ണിന്റെ നാലാം സീസണിൽ പങ്കെടുത്ത പലരും. ശൈഖ് ഹംദാൻ മുന്നിൽ നിന്ന് നയിച്ചതോടെ ദുബൈയുടെ മറ്റൊരു ചരിത്രക്കുതിപ്പിന് ആവേശമേറി. കഴിഞ്ഞ വർഷം, 146,000 പേർ ദുബൈ റണ്ണിൽ പങ്കെടുത്തപ്പോൾ ഇക്കുറി ചരിത്രത്തിലേക്ക് ഓടിക്കയറിയത് 1.9 ലക്ഷം പേരാണ്. ഇത് പങ്കാളികളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിക്കുകയും ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഫിറ്റ്നസ് ഇവന്റാക്കി മാറ്റുകയും ചെയ്തു.ശൈഖ് സായിദ് റോഡും സമീപത്തെ റോഡുകളും ഭാഗികമായും താൽകാലികമായും അടച്ചാണ് ദുബൈ റൺ നടന്നത്.

ഫിറ്റ്നസ് ചലഞ്ച് ഫ്ലാഗ്ഷിപ് പരിപാടിയായ ദുബൈ റണ്ണിന്റെ നാലാം പതിപ്പ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നടന്നത്. ഏറ്റവും സജീവമായ നഗരമായ ദുബൈയിയെ സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറ്റാനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണിത്. അഞ്ച് കിലോമീറ്റർ ഓട്ടം മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്നാണ് തുടങ്ങിയത്. ബുർജ് ഖലീഫ, ദുബൈ ഒപ്പറ എന്നിവക്ക് സമീപത്തുകൂടി പോകുന്ന റൺ ദുബൈ മാളിന് മുന്നിൽ സമാപിച്ചു. പത്ത് കിലോമീറ്റർ റൈഡ് നടന്നത് ദുബൈ കനാലിന് സമീപത്ത് കൂടിയാണ്. വേൾഡ് ട്രേഡ് സെന്ററിന് മുന്നിലൂടെ പോയി തിരച്ച് ഡി.ഐ.എഫ്.സിക്ക് സമീപത്തെ അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ സമാപിച്ചു.ദുബൈ മെട്രോ പുലർച്ച 3.30 മുതൽ ഓടിതുടങ്ങി. ഓട്ടക്കാർക്കായി എല്ലാ മേഖലയിലും കുടിവെള്ളം ലഭ്യമായിരുന്നു. മലയാളികൾ അടക്കം നിരവധി പ്രവാസികൾ ദുബൈ റണ്ണിൽ പങ്കാളികളായി.

ദുബൈ റണ്ണിന്റെ ഭാഗമായി റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഞായറാഴ്ച പുലർച്ച നാല് മുതൽ പത്ത് വരെ ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ റാശിദ് ബൂലെവാദ് റോഡ്, ഫിനാൻഷ്യൽ സെന്റർ റോഡ് എന്നിവ അടച്ചിടും. വാഹനയാത്രികർ അൽവാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മയ്ദാൻ, അൽ അസായെൽ, സെക്കൻഡ് സബീൽ സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ ഹദിഖ എന്നിവ വഴി യാത്ര ചെയ്യണം.
.
മുകേഷിനെ തള്ളാതെ സി.പി.എം; എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ല
August 31 2024
യുഎഇയിലെ ക്ലാസ്മുറികളിൽ ഇനി നിർമിത ബുദ്ധി അധ്യാപകരും
February 15 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.