കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പ്രതിദിനം നാലു സർവീസുകളുമായി അജ്മാൻ-അബൂദബി ബസ്
സ്വന്തം ലേഖകൻ
അജ്മാൻ എമിറേറ്റിലെ അൽമുസല്ല സ്റ്റേഷനിൽ നിന്നാണ് അബൂദബി ബസ് സ്റ്റേഷനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അജ്മാനിൽനിന്ന് ആദ്യ ബസ് രാവിലെ ഏഴിന് പുറപ്പെടും. അവസാന ബസ് വൈകീട്ട് ആറിനായിരിക്കും. അബൂദബി ബസ് സ്റ്റേഷനിൽനിന്ന് അജ്മാനിലേക്കുള്ള ആദ്യ ബസ് രാവിലെ പത്തിന് പുറപ്പെടും. വൈകീട്ട് ഒമ്പതിന് അബൂദബിയിൽനിന്ന് അവസാനത്തെ ബസ് പുറപ്പെടും. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 35 ദിർഹമാണ്
അജ്മാൻ: അജ്മാനിൽനിന്ന് അബൂദബിയിലേക്ക് പുതിയ ബസ് സർവിസുമായി ഗതാഗത വകുപ്പ്. അജ്മാൻ എമിറേറ്റിലെ അൽമുസല്ല സ്റ്റേഷനിൽ നിന്നാണ് അബൂദബി ബസ് സ്റ്റേഷനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അജ്മാനിൽനിന്ന് ആദ്യ ബസ് രാവിലെ ഏഴിന് പുറപ്പെടും. അവസാന ബസ് വൈകീട്ട് ആറിനായിരിക്കും. അബൂദബി ബസ് സ്റ്റേഷനിൽനിന്ന് അജ്മാനിലേക്കുള്ള ആദ്യ ബസ് രാവിലെ പത്തിന് പുറപ്പെടും. വൈകീട്ട് ഒമ്പതിന് അബൂദബിയിൽനിന്ന് അവസാനത്തെ ബസ് പുറപ്പെടും. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 35 ദിർഹമാണ്. ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ക്യാപിറ്റൽ എക്സ്പ്രസുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ ഒപ്പുവെച്ചു. കരാർ പ്രകാരം അജ്മാൻ എമിറേറ്റിൽനിന്ന് അബൂദബി എമിറേറ്റിലേക്കും തിരിച്ചും ഫാസ്റ്റ് ബസ് ലൈൻ ബസുകൾ ഒരുക്കും. അബൂദബി എമിറേറ്റിലേക്കും തിരിച്ചും ദിവസേന നേരിട്ടുള്ള നാല് സർവിസുണ്ടാകുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് പെർമിറ്റ് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സമി അൽജലാഫ് പറഞ്ഞു.
അജ്മാൻ, അബൂദബി എമിറേറ്റുകൾക്കിടയിൽ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിന് പുറത്തുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനും നിരീക്ഷണ കാമറകൾ അടക്കം ആവശ്യമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അബൂദബിയിലേക്ക് ബസ് സർവിസുകൾ കുറവായിരുന്നതിനാൽ മറ്റ് എമിറേറ്റുകളിൽ പോയി ബസ് മാറിക്കയറണമെന്ന കടമ്പക്ക് ഇതോടെ വലിയ ആശ്വാസമാകും. അജ്മാനിൽനിന്ന് തിരിച്ചും ബസ് സർവിസ് ആരംഭിക്കുന്നതോടെ ദീർഘദൂര യാത്രക്കാർക്ക് സമയലാഭവും സാമ്പത്തികലാഭവും ഉണ്ടാകും.
.
ആദിവാസി" ലിറിക്കൽ വീഡിയോ ഗാനം റിലീസായി
June 30 2022ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ
August 31 2024നിപ ബാധിച്ച് ചികിത്സയിലിരുന്ന 14കാരന് മരിച്ചു
July 21 2024Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.