'താവളം നിർമ്മിക്കുന്നവർ' കഥാസമാഹാരം പുറത്തിറങ്ങി

സ്വന്തം ലേഖകൻ


ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
എഴുത്തുകാരൻ അർഷദ് ബത്തേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് സിനിമ നടൻ ഇർഷാദ് പ്രകാശന കർമ്മം നിർവ്വഹിച്ചു.

ഷാർജ: ജഹാംഗീർ ഇളയേടത്തിന്റെ 
'താവളം നിർമ്മിക്കുന്നവർ' എന്ന കഥാസമാഹാരം ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
എഴുത്തുകാരൻ അർഷദ് ബത്തേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് സിനിമ നടൻ ഇർഷാദ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ചാക്കോ ഊളക്കാടൻ പുസ്തകം ഏറ്റുവാങ്ങി. പെർഫ്യൂം ഡിസൈനർ ഫൈസൽ.സി.പി അതിഥിയായിരുന്നു. ഷാജി ഹനീഫും യൂത്ത് കോൺഗ്രസ്സ് നേതാവ് സിദ്ധീഖ് പന്താവൂർ എന്നിവരും   ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. കോർപ്പറേറ്റ് ട്രെയിനർ അഡ്വ. ഷബീൽ ഉമ്മറായിരുന്നു പ്രോഗ്രാം മോഡറേറ്റർ.
.

Share this Article