ഇപ്പോഴും 'രാജകീയ' ഇരിപ്പിടമുണ്ട് ആ പൂച്ചക്ക്

ബഷീർ മാറഞ്ചേരി


യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തമ്മിൽ സംസാരിക്കുന്നതിനിടയിലാണ് 'രാജകീയമായി' പൂച്ചക്കുട്ടി ഇരിക്കുന്നത്. ദുബൈ മീഡിയ ഓഫിസാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ നിന്ന് 2021 ഓഗസ്റ്റിൽ നാലു പേർ ചേർന്ന് രക്ഷിച്ച പൂച്ചയാണിത്. അന്ന് പൂച്ചയെ രക്ഷിച്ച രണ്ടു മലയാളികളടക്കം നാലു പേർക്കു ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം ലഭിച്ചിരുന്നു. ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്


ദുബൈ: യുഎഇ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇടയിലിരിക്കുന്ന പൂച്ചയുടെ വിഡിയോ വൈറലാകുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തമ്മിൽ സംസാരിക്കുന്നതിനിടയിലാണ് 'രാജകീയമായി' പൂച്ചക്കുട്ടി ഇരിക്കുന്നത്. ദുബൈ മീഡിയ ഓഫിസാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വൈറലായ വീഡിയോയിൽ കാണുന്ന പൂച്ചക്കുട്ടിയുടെ അമ്മയും പ്രശസ്തയാണ്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ 2021 ഓഗസ്റ്റിൽ നാലു പേർ ചേർന്ന് രക്ഷിച്ചിരുന്നു. ഗൾഭിണിയായ പൂച്ചയെ രക്ഷിക്കുന്നതിന്റെ വിഡിയോയും അന്ന് വൈറലായിരുന്നു. ആ പൂച്ചയുടെ കുഞ്ഞാണ് ഭരണാധികാരികൾക്കിയിൽ ഇരിക്കുന്നത്.

അന്ന് പൂച്ചയെ രക്ഷിച്ച രണ്ടു മലയാളികളടക്കം നാലു പേർക്കു ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം ലഭിച്ചിരുന്നു. ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.
.

Share this Article