കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഹോളിവുഡിലും മിലാനിലും തിളങ്ങി ഷാർജ

ബഷീർ മാറഞ്ചേരി
അവാർഡുകൾ നേടി 'ഷാർജ സഫാരി' ഡോക്യുമെന്‍ററി അമേരിക്കയിലെ "ഗോൾഡൻ ഹോളിവുഡ് അവാർഡ്സ്" ഫെസ്റ്റിവലുകളിലും ഇറ്റലിയിലെ "മിലൻ ഗോൾഡൻ അവാർഡ്സ് ഫെസ്റ്റിവലിലും" അന്താരാഷ്ട്ര അവാർഡുകൾ നേടി. "ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ", "ദി എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി" എന്നിവയുടെ സഹകരണത്തോടെ "ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി" നിർമ്മിച്ച ഈ ചിത്രം, ഹോളിവുഡ് ഗോൾഡൻ അവാർഡ് ഫെസ്റ്റിവലിൽ നീണ്ട ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓണററി അവാർഡും നേടി
ഷാർജ: ഷാർജ ടിവിയിൽ പ്രദർശിപ്പിച്ച "ഷാർജ സഫാരി" എന്ന ഡോക്യുമെന്‍ററി, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ "ഗോൾഡൻ ഹോളിവുഡ് അവാർഡ്സ്" ഫെസ്റ്റിവലുകളിലും ഇറ്റലിയിലെ "മിലൻ ഗോൾഡൻ അവാർഡ്സ് ഫെസ്റ്റിവലിലും" അന്താരാഷ്ട്ര അവാർഡുകൾ നേടി. "ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ", "ദി എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി" എന്നിവയുടെ സഹകരണത്തോടെ "ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി" നിർമ്മിച്ച ഈ ചിത്രം, ഹോളിവുഡ് ഗോൾഡൻ അവാർഡ് ഫെസ്റ്റിവലിൽ നീണ്ട ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓണററി അവാർഡും നേടി.

35 വിഭാഗങ്ങളിൽ, ദൈർഘ്യമേറിയതും ഹ്രസ്വവുമായ ഡോക്യുമെന്ററികൾ, നാടക ഗ്രന്ഥങ്ങൾ, ഉൾപ്പെടെ വിവിധ ഇനങ്ങൾ മത്സര രംഗത്തുണ്ടായിരുന്നു. ചലച്ചിത്ര പ്രവർത്തകരെയും അവരുടെ സിനിമകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി തത്സമയ ഷോകളോടെയാണ് ഫെസ്റ്റിവൽ നടക്കുന്നത്, മികച്ച പങ്കാളിത്ത ചിത്രങ്ങൾക്ക് ജൂറി അവാർഡുകളും നൽകുന്നു, തെരഞ്ഞെടുത്ത ചിത്രങ്ങൾ ലോസ് ഏഞ്ചൽസിലെ ഹഡ്‌സൺ തിയേറ്ററുകളിൽ പ്രതിമാസം പ്രദർശിപ്പിക്കും. ഇറ്റാലിയൻ "മിലൻ ഗോൾഡൻ അവാർഡ്സ്" ഫെസ്റ്റിവലിൽ നിന്നുള്ള ദൈർഘ്യമേറിയ ഡോക്യുമെന്ററികൾക്കുള്ള സിൽവർ അവാർഡാണ് ചിത്രം നേടിയത്. ഇത് പ്രതിമാസ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ്, മത്സരങ്ങൾ എല്ലാ മാസവും ആദ്യം മുതൽ അവസാന ദിവസം വരെ നടക്കുന്നു, കല, ഡിസൈൻ, വിനോദം എന്നീ മേഖലകളിൽ ലോകത്തെ മുൻനിര നഗരങ്ങളിലൊന്നായി മിലൻ കണക്കാക്കപ്പെടുന്നു. സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ നിർമ്മാതാക്കളുടെ പിന്തുണയ്ക്കുന്നതിനുമാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.