കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
"ഗൾഫനുഭവങ്ങൾ പറയൂ,കേൾക്കൂ" ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നയിക്കുന്ന സംവാദ പരിപാടി

സ്വന്തം ലേഖകൻ
നാളെ മുതൽ എട്ടാം തിയതി വരെ വൈകുന്നേരം ആറ് മണിക്ക് ഐവറി ബുക്സിൻറെ സ്റ്റാളിലാണ് സംവാദ പരിപാടി നടക്കുക. ഗൾഫ് മേഖലയിൽ പ്രവാസജീവിതം നയിക്കുന്നവരുടെ അനുഭവങ്ങൾ കേൾക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുകയെന്നുളളതാണ് പരിപാടിയുടെ ലക്ഷ്യം. പിന്നീട് ഐവറി ബുക്സ് ഇത് പുസ്തകമാക്കി ഇറക്കുകയും ചെയ്യും.
ഷാർജ: സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നയിക്കുന്ന "ഗൾഫനുഭവങ്ങൾ പറയൂ,കേൾക്കൂ" സംവാദ പരിപാടി നാളെ മുതൽ മൂന്ന് ദിവസം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടക്കും. നാളെ മുതൽ എട്ടാം തിയതി വരെ വൈകുന്നേരം ആറ് മണിക്ക് ഐവറി ബുക്സിൻറെ സ്റ്റാളിലാണ് സംവാദ പരിപാടി നടക്കുക. ഗൾഫ് മേഖലയിൽ പ്രവാസജീവിതം നയിക്കുന്നവരുടെ അനുഭവങ്ങൾ കേൾക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുകയെന്നുളളതാണ് പരിപാടിയുടെ ലക്ഷ്യം. പിന്നീട് ഐവറി ബുക്സ് ഇത് പുസ്തകമാക്കി ഇറക്കുകയും ചെയ്യും. കേരളത്തിന് പുറമെ യുഎഇയിലേക്കും ചുവടുറപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ഐവറി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിൻറെ ആദ്യപടിയായാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സ്റ്റാളൊരുക്കി സജീവമായിരിക്കുന്നത്. ഷാർജയിൽ ഓഫീസും തുറന്നിട്ടുണ്ടെന്ന് ഐവറി ബുക്സ് സിഇഒ പ്രവീൺ വൈശാഖൻ പറഞ്ഞു.
പ്രായം കുറഞ്ഞ ഗ്രാഫിക് എഴുത്തുകാരനായ ഇന്ത്യാ ബുക്ക് ഫെയിം ആയുഷ് ഡെന്നിയുടെ ലൈവ് ഡെമോ പരിപാടിയും ഐവറി ബുക്സ് സംഘടിപ്പിക്കുന്നുണ്ട്. പുസ്തകോത്സവത്തിൻറെ അവസാന ദിവസമായ നവംബർ 13 ന് രാത്രി 9 നും 9.25 നുമിടയിൽ റൈറ്റേഴ്സ് ഫോറം ഹാളിൽ എഴുത്തുകാരൻ ആനന്ദ നീലകണ്ഠൻ സിഗ്നിഫിക്കൻസ് ഓഫ് ഗ്രേറ്റ് ഇന്ത്യൻ എപിക്സ് ഫോർ മില്ലേനിയേഴ്സ് ആൻറ് ജെൻ ഇസഡ് എന്ന വിഷയത്തെ കുറിച്ചും സംസാരിക്കും.
മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാമ്പുകൾ,ഏക ദിന വർക്ക് ഷോപ്പുകൾ ,കേരളത്തിൽ നിന്നുമുള്ള പ്രസിദ്ധരായ എഴുത്തുകാരുമായുള്ള മുഖാമുഖ ചർച്ചകൾ എന്നിവയിലൂടെ ഗൾഫ് മേഖലയിലേ എഴുത്തുകാരെ മുഖ്യധാര എഴുത്ത് മേഖലയിലേക്ക് കൊണ്ടുവരികയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് യുകെയിലെ ഉക്സ് ബ്രിഡ്ജ് ആസ്ഥാനമാക്കി ഇംഗ്ലീഷ് പുസ്തക പ്രസാധനത്തിനും ഐവറി തുടക്കമിട്ടുണ്ട്. സാഹിത്യകാരനായ ട്ടി.ഡി.രാമകൃഷ്ണൻറെ 'മാമ ആഫ്രിക്ക' എന്ന പ്രസിദ്ധ നോവലിൻറെ ഇംഗ്ലീഷ് പരിഭാഷയാണ് ആദ്യ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. വാർത്താസമ്മേളനത്തിൽ ഐവറി ബുക്ക്സ് ഷാർജ ഓഫീസ് പ്രതിനിധി ഹുസേഫ ഫക്രുദ്ദീൻ, ലോക കേരള സഭാ അംഗം പി പത്മനാഭൻ എന്നിവർ പങ്കെടുത്തു.
.
നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
July 15 2022
അതിശക്തമായ മഴയ്ക്ക് വീണ്ടും സാധ്യത
July 28 2024
ബലിപെരുന്നാള്; ഒമാനിൽ 308 തടവുകാർക്ക് മോചനം
July 09 2022
മണപ്പുറം തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
July 27 2024
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.