തുടങ്ങി വായനയുടെ വലിയ വസന്തോത്സവം

നാഷിഫ് അലിമിയാൻ


ഷാർജ രാജ്യാന്തര പുസ്തകോത്സവം 41–ാം എഡിഷൻ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. വാക്കുകൾ പരക്കട്ടെ’ എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ രണ്ടു മുതൽ 13 വരെയാണ് വായനയുടെ ആഘോഷമായ ഷാർജ പുസ്തകമേള നടക്കുക. ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്നു 2213 പ്രസാധകർ 15 ലക്ഷം തലക്കെട്ടുകളുമായി മേളയിലെ 18,000 മീറ്റർ സ്ഥലത്ത് അണിനിരക്കും. 125 പ്രമുഖ എഴുത്തുകാരും ചിന്തകരും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കും. ഇറ്റലിയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം

ഷാർജ ഷാർജ രാജ്യാന്തര പുസ്തകോത്സവം 41–ാം എഡിഷിനു തിരശീല ഉയർന്നു. ചൊവ്വാഴ്ച സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. ഷാർജ എക്സ്പോ സെന്ററിൽ രണ്ടു മുതൽ 13 വരെയാണ് വായനയുടെ ആഘോഷമായ ഷാർജ പുസ്തകമേള നടക്കുക. വാക്കുകൾ പരക്കട്ടെ’ എന്നതാണ് ഈ വർഷത്തെ പ്രമേയം.



പുസ്തകമേളയുടെ ഉദ്ഘാടനത്തിനു എത്തിയവരെ ഷാർജ ഭരണാധികാരി സ്വാഗതം ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ "അറബിക് ഭാഷയുടെ ചരിത്ര നിഘണ്ടു"വിന്റെ ആദ്യ വാല്യങ്ങളുടെ പ്രകാശനത്തിന് മേള സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവേഷണത്തിലും ചരിത്രത്തിലും നിഘണ്ടുവിന്റെ പ്രാധാന്യവും നേട്ടങ്ങളും അറബി ഭാഷയുടെ സമഗ്രതയും വിവരപരമായ പ്രത്യേകതയും ഷാർജ ഭരണാധികാരി എടുത്തുപറഞ്ഞു. പുസ്തകമേള നടക്കുന്ന ദിവസങ്ങളിൽ എമിറേറ്റിൽ നടക്കുന്നത് മഹത്തായ സാംസ്കാരിക പരിപാടിയാണെന്നും എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.



അറബിക് ഭാഷയുടെ ചരിത്ര നിഘണ്ടുവിന്റെ രചനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കൊപ്പം ഷാർജ ഭരണാധികാരി ഫോട്ടോ എടുക്കുകയും ചെയ്തു. പ്രമുഖരായ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഷെയ്ഖ് സുൽത്താൻ ഏതാനും പവലിയനുകൾ സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി. 



ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്നു 2213 പ്രസാധകർ 15 ലക്ഷം തലക്കെട്ടുകളുമായി മേളയിലെ 18,000 മീറ്റർ സ്ഥലത്ത് അണിനിരക്കും. 125 പ്രമുഖ എഴുത്തുകാരും ചിന്തകരും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കും. ഇറ്റലിയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. 1298 അറബ് പബ്ലിഷിങ് സ്ഥാപനങ്ങളും 915 വിദേശ പബ്ലിഷിങ് കമ്പനികളും പങ്കെടുക്കും. 200ലേറെ സാംസ്കാരിക പരിപാടികളും ഈ ദിനങ്ങളിൽ അരങ്ങേറും.

.

Share this Article