വിശുദ്ധരാവുകളെ വിസ്മയമാക്കി റമദാന്‍ ആഘോഷം

സ്വന്തം ലേഖകൻ


ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെയുള്ള സമയം ഫലപ്രദമായി ചിലഴിക്കാനും ബന്ധുക്കളുമായും കൂട്ടുകാരുമായും കൂട്ടുകൂടാനും മികച്ച അന്തരീക്ഷവും മനോഹരമായ ഔട്ട് ഡോര്‍ മജ്‌ലിസും ഒരുക്കിയിട്ടുണ്ട്.. വൈവിധ്യം നിറഞ്ഞ ഭക്ഷണവും സന്തോഷം പ്രദാനം ചെയ്യുന്ന അന്തരീക്ഷവും റമദാനിനും ഈദിനും അനുയോജ്യമായ സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാനും വിപുലമായ ഒരുക്കങ്ങളാണ് റമദാന്‍ പ്രമാണിച്ച് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുള്ളത്. 

ദുബൈ: പകലിരവുകള്‍ ഉപവാസത്തിനും ഉപവാസത്തിനുമായി നീക്കി വെച്ച റമദാന്‍ രാവുക കളെ  വിശുദ്ധിയാല്‍ നിറച്ച് വിനോദത്തിനുള്ള സംവിധാനങ്ങളൊരുക്കുകയാണ് ഗ്ലോബല്‍ വില്ലേജ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം റമദാന്‍ ആഘോഷിക്കാനുള്ള വൈവിധ്യങ്ങളാണ് ഇവിടം സജ്ജീകരിച്ചിട്ടുള്ളത്. ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെയുള്ള സമയം ഫലപ്രദമായി ചിലഴിക്കാനും ബന്ധുക്കളുമായും കൂട്ടുകാരുമായും കൂട്ടുകൂടാനും മികച്ച അന്തരീക്ഷവും മനോഹരമായ ഔട്ട് ഡോര്‍ മജ്‌ലിസും ഒരുക്കിയിട്ടുണ്ട്.. വൈവിധ്യം നിറഞ്ഞ ഭക്ഷണവും സന്തോഷം പ്രദാനം ചെയ്യുന്ന അന്തരീക്ഷവും റമദാനിനും ഈദിനും അനുയോജ്യമായ സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാനും വിപുലമായ ഒരുക്കങ്ങളാണ് റമദാന്‍ പ്രമാണിച്ച് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുള്ളത്. 



ഗ്ലോബല്‍ വില്ലേജിലെ ഇഫ്താര്‍ എല്ലാ വൈകുന്നേരവും മജ്ലിസ് ഓഫ് വേള്‍ഡിന് അടുത്തായി സ്ഥിതിചെയ്യുന്ന റമദാന്‍ പീരങ്കിയുടെ പരമ്പരാഗത സ്ഫോടനത്തോടെ വിളംബരം ചെയ്യും. സൂര്യാസ്തമയ സമയത്ത് കാനോന്‍ തീയിടും. പിന്നീട് ഇഫ്താര്‍ തുടങ്ങുന്നതോടെ ഗ്ലോബല്‍ വില്ലേജിലെ റമദാന്‍ രാവിനും തുടക്കമാകും. എല്ലാ ദിവസവും രാത്രി 10 മുതല്‍ 11:30 വരെ പ്രധാന വേദിയില്‍ അറബ്സ്‌ക് ഓര്‍ക്കസ്ട്രയ്ക്കൊപ്പം ഹൃദ്യവും ക്ലാസിക്കല്‍ രാഗങ്ങളും ആസ്വദക്കാം.

ചരിത്രപരവും സാംസ്‌കാരിക അനുഭവങ്ങളും വിശുദ്ധ മാസവുമായി ബന്ധപ്പെട്ട നിരവധി പാരമ്പര്യങ്ങളും വിശ്വാസികളില്‍ അത്ഭുതം തീര്‍ക്കുന്ന തരത്തിലാണ് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുള്ളത്. ദിവസവും വൈകുന്നേരം 6 മണി മുതല്‍ 2 മണി വരെയാണ് മജ്ലിസ് ഓഫ് ദി വേള്‍ഡ് സജീവമാകുന്നത്. ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മനോഹരമായ എയര്‍കണ്ടീഷന്‍ ചെയ്ത, ഔട്ട്‌ഡോര്‍ മജ്‌ലിസില്‍ സമയം ചെലവഴിക്കാം. സ്വാദിഷ്ടമായ ഭക്ഷണം, സാംസ്‌കാരിക വിനോദങ്ങള്‍, ബോര്‍ഡ് ഗെയിമുകള്‍ എന്നിവയാല്‍ റമദാന്‍ ചെലവഴിക്കാന്‍ ഇതിലും നല്ല സ്ഥലം കണ്ടെത്താനാവില്ല. രണ്ട് മണിക്കൂര്‍ ടേബിളുകള്‍ക്ക് 150 ദിര്‍ഹം നല്‍കി ബുക്ക് ചെയ്യാം. വെകുന്നേരം മുഴുവനായി വേണ്ടവര്‍ക്ക് 200 ദിര്‍ഹം നല്‍കി ഉറപ്പാക്കാം.
ഗ്ലോബല്‍ വില്ലേജില്‍ ഉടനീളമുള്ള 200-ലധികം ഫുഡ് ഔട്ട്ലെറ്റുകളില്‍ നിന്ന് പരമ്പരാഗതമോ അല്ലാത്തതോ ആയ സ്വാദിഷ്ടവുമായ രുചികള്‍ ആസ്വദിക്കാം. മജ്ലിസ് ഓഫ് വേള്‍ഡില്‍ ഇഫ്താറും സുഹൂറും ഈ വര്‍ഷം കൂടുതല്‍ സവിശേഷമാണ്.


.

Share this Article