പുതിയ വില നിരക്കിൽ പെട്രോളിനും ഡീസലിനും വർധനവ്

സ്വന്തം ലേഖകൻ



അബൂദബി: നവംബറിലെ യുഎഇയിലെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന് ലീറ്ററിന് 29 ഫിൽസ് വരെ വർധിച്ചു. മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് യുഎഇ ചില്ലറ പെട്രോൾ വില ഉയർത്തുന്നത്. ഒക്ടോബറിൽ ലീറ്ററിന് 38 ഫിൽസ് വരെ വില കുറച്ചിരുന്നു. 

നവംബറിലെ പെട്രോൾ വില
സൂപ്പർ 98 ലീറ്ററിന്– 3.32 ദിർഹം. ഒക്ടോബറിൽ 3.03 ദിർഹമായിരുന്നു. വർധന 29 ഫിൽസ്.
സ്പെഷ്യൽ 95 ലീറ്ററിന്–3.20 ദിർഹം (ഒക്ടോബറിൽ 2.92). 28 ഫിൽസ് വർധന.
ഇ–പ്ലസ് 91. ലീറ്ററിന് 3.13 ദിർഹം(2.85). വർധന 28 ഫിൽസ്.

ഡീസൽ വില
ഡീസലിന് ലീറ്ററിന് 4.01 ദിർഹം. കഴിഞ്ഞ മാസം 3.76 ദിർഹമായിരുന്നു.
.

Share this Article