യു.എ.ഇയുടെ ബഹിരാകാശ കുതിപ്പിന് സഹായവുമായി സ്കോട്ലൻഡ് ബഹിരാകാശ ഏജൻസി

0


ദുബൈ: യു.എ.ഇയിലെ സ്വകാര്യ ബഹിരാകാശ ബിസിനസ് രംഗത്തിന് ഊർജം പകർന്ന് 'അസൂർക്സ്' എന്ന ദുബൈ കമ്പനിയാണ് സ്കോട്ലൻഡിന്റെ 'ആസ്ട്രോ ഏജൻസി'യുമായി സഹകരണത്തിനൊരുങ്ങുന്നത്. ഇരു ഏജൻസികളും തമ്മിലെ കരാർ വളരെ സുപ്രധാനമായ അന്തരാഷ്ട്ര സഹകരണത്തിനാണ് വാതിൽ തുറന്നിരിക്കുന്നതെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശം കേന്ദ്രം ഡയറക്ടർ ജനറൽ സലീം അൽ മർറി അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ കമ്പനികളും മറ്റ് രാജ്യത്തെ വിദഗ്ധരും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ആഗോള ബഹിരാകാശ സമൂഹത്തിന് വളരെ ഫലപ്രദമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.കെയിലെ ബഹിരാകാശ കമ്പനികൾക്ക് യു.എ.ഇയിൽ നിന്ന് പ്രവർത്തിക്കാനും വിപണിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനും സഹകരണം ഉപകാരപ്പെടും.
.

Share this Article