യുഎഇയിൽ നികുതി അടയ്ക്കാൻ ഇനി പുതിയ പോർട്ടൽ

സ്വന്തം ലേഖകൻ



ജനറേറ്റഡ് ഇന്റർനാഷനൽ ബാങ്ക് അക്കൗണ്ട് നമ്പർ (ജിഐബാൻ) ഉപയോഗിച്ച് ഇടപാടുകാരുടെ അക്കൗണ്ടിൽനിന്ന് നേരിട്ടു  നികുതി അടയ്ക്കാനും സാധിക്കും. യുഎഇയിലും വിദേശത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു

അബൂദബി: നികുതി അടയ്ക്കാൻ നവീന ഓൺലൈൻ (മഗ്നാതി) പോർട്ടൽ സജ്ജമാക്കി ഫെഡറൽ ടാക്സ് അതോറിറ്റി. നേരത്തെ അറിയിച്ചത് അനുസരിച്ച്  ഇ–ദിർഹം സംവിധാനം ഇന്നലെ മുതൽ നിർത്തലാക്കുകയും ചെയ്തു. മൂല്യവർധിത നികുതി (വാറ്റ്), എക്സൈസ് നികുതി, മറ്റു നികുതികൾ എന്നിവ മഗ്നാതിയിലൂടെ അടയ്ക്കാം. സുരക്ഷ ഉറപ്പാക്കി ലളിത നടപടികളിലൂടെ വേഗത്തിൽ ഇടപാട് പൂർത്തിയാക്കാം എന്നതാണു പ്രത്യേകത.

ജനറേറ്റഡ് ഇന്റർനാഷനൽ ബാങ്ക് അക്കൗണ്ട് നമ്പർ (ജിഐബാൻ) ഉപയോഗിച്ച് ഇടപാടുകാരുടെ അക്കൗണ്ടിൽനിന്ന് നേരിട്ടു  നികുതി അടയ്ക്കാനും സാധിക്കും. യുഎഇയിലും വിദേശത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.

ഫസ്റ്റ് അബൂദബി ബാങ്കിന്റെ (എഫ്എബി) സ്മാർട് പേമന്റ് ഓപ്ഷനാണ് മാഗ്‌നാതി.തടസ്സമില്ലാത്തതും കാര്യക്ഷമവുമായ സേവനം നൽകുന്നതിന്റെ ഭാഗമായാണു നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മഗ്നാതി പോർട്ടൽ സജ്ജമാക്കിയതെന്ന് അധികൃതർ അറിയിച്ചു. ക്രെഡിറ്റ് കാർഡ് വഴിയും പണമടയ്ക്കാം. സർക്കാർ സേവനങ്ങൾക്ക് പണമടയ്ക്കുന്നതിന് ഇ–ദിർഹം ഉപയോഗിക്കുന്നത് നിർത്താൻ  ധന മന്ത്രാലയം നേരത്തെ നിർദേശിച്ചതും  പുതിയ സംവിധാനമുണ്ടാക്കാൻ പ്രേരണയായി.
.

Share this Article