പയറിന്‍റെ രൂപത്തിൽ ലഹരിമരുന്ന്; ദുബൈയിൽ പിടികൂടിയത് 436 കിലോ

സ്വന്തം ലേഖകൻ


ദുബൈയിലെത്തിച്ച അഞ്ചര ടൺ പയറിന്‍റെ കൂട്ടത്തിൽ ലഹരിമരുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദുബൈ പൊലീസിന്‍റെ ലഹരി വിരുദ്ധ സേന പരിശോധന നടത്തിയത്​. ബ്രോഡ് ബീൻസ് പയറിന്‍റെ മാതൃകയിൽ പ്ലാസ്റ്റിക്കിൽ പയറിന്‍റെ രൂപം സൃഷ്ടിച്ച്തിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്

ദുബൈ: പയറിന്‍റെ രൂപത്തിൽ ദുബൈയിലേക്ക് എത്തിച്ച 436 കിലോ ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ്​ ചെയ്തു. അന്താരാഷ്ട്ര ലഹരികടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഏത്​ നാട്ടുകാരാണ്​ പിടിയിലായതെന്ന്​ വെളിപ്പെടുത്തിയിട്ടില്ല.

ദുബൈയിലെത്തിച്ച അഞ്ചര ടൺ പയറിന്‍റെ കൂട്ടത്തിൽ ലഹരിമരുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദുബൈ പൊലീസിന്‍റെ ലഹരി വിരുദ്ധ സേന പരിശോധന നടത്തിയത്​. ബ്രോഡ് ബീൻസ് പയറിന്‍റെ മാതൃകയിൽ പ്ലാസ്റ്റിക്കിൽ പയറിന്‍റെ രൂപം സൃഷ്ടിച്ച്തിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

280 പാക്കുകളിൽ ഇത് യഥാർഥ പയറിനൊപ്പം കലർത്തിയാണ് എത്തിച്ചത്. മയക്കുമരുന്ന് മണം പിടിച്ച് കണ്ടെത്തുന്ന പൊലീസ് നായ്ക്കളുടെ കൂടി സഹകരണത്തോടെയാണ് വൻ ലഹരികടത്ത് ശ്രമം വിഫലമാക്കിയതെന്ന് ദുബൈ പൊലീസ് പറഞ്ഞു. പ്രത്യേക സംഘം രൂപവത്​കരിച്ചായിരുന്നു പരിശോധന. അയൽ രാജ്യത്തേക്ക്​ കടത്താനായിരുന്നു ഇവരുടെ പദ്ധതി.
.

Share this Article