ഭിക്ഷാടനവും അനധികൃത കച്ചവടവും; ദുബൈയിൽ 2100 പേർ അറസ്റ്റിൽ

സ്വന്തം പ്രതിനിധി


414 പേരെ കുടുക്കിയത് പൊലീസ് ഐ എന്ന മൊബൈൽ ആപ്ലിക്കേഷനാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കാനുള്ള സംവിധാനമാണിത്. യാചകരെയും അനധികൃത കച്ചവടക്കാരെയും ഒഴിവാക്കാൻ കർശന നടപടികളാണ് ദുബൈ പൊലീസ് സ്വീകരിക്കുന്നത്

ദുബൈ: ദുബൈയിൽ ഭിക്ഷാടനവും അനധികൃത തെരുവ് കച്ചവടവും നടത്തിയതിന് അടുത്തിടെ പിടിയിലായത് 2100 പേർ. കഴിഞ്ഞ ആറുമാസത്തിനിടെ പിടിയിലായവരുടെ കണക്കാണ് ദുബൈ പൊലീസ് പുറത്തുവിട്ടത്. ഇക്കാലയളവിൽ 796 യാചകർ അറസ്റ്റിലായപ്പോൾ 1,287 അനധികൃത തെരുവ് കച്ചവടക്കാരും പിടിയിലായി.

ഇതിൽ 414 പേരെ കുടുക്കിയത് പൊലീസ് ഐ എന്ന മൊബൈൽ ആപ്ലിക്കേഷനാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കാനുള്ള സംവിധാനമാണിത്. യാചകരെയും അനധികൃത കച്ചവടക്കാരെയും ഒഴിവാക്കാൻ കർശന നടപടികളാണ് ദുബൈ പൊലീസ് സ്വീകരിക്കുന്നത്.

പൊതു സുരക്ഷക്ക് ഭീഷണിയായതിനാൽ ഭിക്ഷാടനം യു.എ.ഇയിൽ നിയമവിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ദരിദ്രരെ സഹായിക്കാൻ ഔദ്യോഗിക ചാരിറ്റബിൾ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പ്രവർത്തിക്കുന്ന പൊലീസ് ഐ ആപ്പ് വഴി ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 12,000 റിപ്പോർട്ടുകൾ ലഭിച്ചതായും ദുബൈ പൊലീസ് അറിയിച്ചു.
.

Share this Article