ഉം​​റാ​​ൻ ശ​​റ​​ഫ്​ യു.എ.ഇയുടെ അ​​സി. വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി

സ്വന്തം ലേഖകൻ


യു.​​എ.​​ഇ​​യു​​ടെ ആ​​ദ്യ ചൊ​​വ്വാ​​ദൗ​​ത്യ​​ത്തി​​ന്​ ചു​​ക്കാ​​ൻ​​പി​​ടി​​ച്ച ഉം​​റാ​​ൻ ശ​​റ​​ഫ്​ ബ​​ഹി​​രാ​​കാ​​ശ​​ത്തി​​ന്‍റെ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ ഉ​​പ​​യോ​​ഗം സം​​ബ​​ന്ധി​​ച്ച ഐ​​ക്യ​​രാ​​ഷ്ട്ര ക​​മ്മി​​റ്റി​​യു​​ടെ ചെ​​യ​​ർ​​മാ​​നാ​​യി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു 

ദു​​ബൈ: യു.​​എ.​​ഇ​​യു​​ടെ ആ​​ദ്യ ചൊ​​വ്വാ​​ദൗ​​ത്യ​​ത്തി​​ന്​ ചു​​ക്കാ​​ൻ​​പി​​ടി​​ച്ച ഇ​​മാ​​റാ​​ത്തി എ​​ൻ​​ജി​​നീ​​യ​​ർ ഉം​​റാ​​ൻ ശ​​റ​​ഫി​​നെ അ​​സി. വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യാ​​യി യു.​​എ.​​ഇ പ്ര​​സി​​ഡ​​ന്‍റ്​ ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ സാ​​യി​​ദ്​ ആ​​ൽ ന​​ഹ്​​​യാ​​ൻ നി​​യ​​മി​​ച്ചു. മു​​ഹ​​മ്മ​​ദ് ബി​​ൻ റാ​​ശി​​ദ് സ്‌​​പേ​​സ് സെ​​ന്‍റ​​റി​​ലെ പ്രോ​​ഗ്രാം മാ​​നേ​​ജ്‌​​മെ​​ന്‍റ്​ വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ർ കൂ​​ടി​​യാ​​ണ് ഉം​​റാ​​ൻ.

ബ​​ഹി​​രാ​​കാ​​ശ​​ത്തി​​ന്‍റെ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ ഉ​​പ​​യോ​​ഗം സം​​ബ​​ന്ധി​​ച്ച ഐ​​ക്യ​​രാ​​ഷ്ട്ര ക​​മ്മി​​റ്റി​​യു​​ടെ ചെ​​യ​​ർ​​മാ​​നാ​​യി ഇ​​ദ്ദേ​​ഹം ജൂ​​ണി​​ൽ നി​​യ​​മി​​ത​​നാ​​യി​​രു​​ന്നു. 2005ൽ ​​വെ​​ർ​​ജീ​​നി​​യ യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​നി​​ന്ന് ഇ​​ല​​ക്ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്ങി​​ൽ ബി​​രു​​ദം നേ​​ടി​​യ അ​​ദ്ദേ​​ഹം, കൊ​​റി​​യ അ​​ഡ്വാ​​ൻ​​സ്ഡ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ്​ ടെ​​ക്നോ​​ള​​ജി​​യി​​ൽ​​നി​​ന്ന് 2013ൽ ​​സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും നേ​​ടി​​യി​​ട്ടു​​ണ്ട്.
.

Share this Article