സുൽത്താൻ അൽ നെയ്ദിയുടെ വീട്ടിൽ അതിഥിയായി യു.എ.ഇ പ്രസിഡന്റ്

സ്വന്തം ലേഖകൻ




ആറുമാസം നീണ്ടുനിൽക്കുന്ന ബഹിരാകാശ പര്യവേഷണം നടത്തുന്ന ആദ്യ അറബ് പൗരനാണ് സുൽത്താൻ അൽ നെയ്ദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ്.) ദൗത്യത്തിനായി തയ്യാറെടുക്കുന്ന സുൽത്താൻ അൽ നെയ്ദിയുമായും കുടുംബാഗങ്ങളുമായും അദ്ദേഹം സൗഹൃദസംഭാഷണം നടത്തി

അബൂദബി: ബഹിരാകാശ യാത്രികനായ സുൽത്താൻ അൽ നെയ്ദിയുടെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ ഐനിലെ ഉംഗഫയിലെ വീട്ടിലാണ് അദ്ദേഹം സന്ദർശനത്തിന് എത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ്.) ദൗത്യത്തിനായി തയ്യാറെടുക്കുന്ന സുൽത്താൻ അൽ നെയ്ദിയുമായും കുടുംബാഗങ്ങളുമായും അദ്ദേഹം സൗഹൃദസംഭാഷണം നടത്തി. നേട്ടങ്ങൾകൊണ്ട് രാജ്യത്തെ അലങ്കരിക്കുന്ന യു.എ.ഇ.ജനതയിലുള്ള അഭിമാനം അദ്ദേഹം അറിയിച്ചു. ആറുമാസം നീണ്ടുനിൽക്കുന്ന ബഹിരാകാശ പര്യവേഷണം നടത്തുന്ന ആദ്യ അറബ് പൗരനാണ് സുൽത്താൻ അൽ നെയ്ദി.

ആധുനികശാസ്ത്രം, നിർമിത ബുദ്ധി, നൂതന സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ യു.എ.ഇ.യുടെ മുൻനിര സ്ഥാനം നിലനിർത്തുന്നത് തുടരുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങൾ വർധിപ്പിക്കാൻ സംഭാവന ചെയ്യുന്നതിൽ അൽ നെയ്ദി കാണിച്ച നിശ്ചയദാർഢ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ യു.എ.ഇ.യുടെ ചരിത്രത്തിൽ പുതിയ വിജയഗാഥ രേഖപ്പെടുത്താനുള്ള അൽ നെയ്ദിയുടെ കഴിവിൽ പൂർണവിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകൾ അന്വേഷിച്ച യു.എ.ഇ.പ്രസിഡന്റിന് നന്ദി പറഞ്ഞതോടൊപ്പം അദ്ദേഹത്തിന്റെ സന്ദർശനത്തിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന് അൽ നെയ്ദി പറഞ്ഞു. യു.എ.ഇ. യെ പ്രതിനിധാനം ചെയ്ത്യാത്രക്കൊരുങ്ങുന്ന തന്റെകഴിവിലുള്ള നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിന് അൽ നെയ്ദി നന്ദിയറിക്കുകയും ഐ.എസ്.എസ്. ദൗത്യത്തിനായിയുള്ള എല്ലാ തയ്യാറെടുപ്പുകൾ ഇതിനകം പൂർത്തിയായതായും വിശദീകരിച്ചു.

.

Share this Article