കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ദുബൈയിൽ വീണ്ടും 'എക്സ്പോ കാലം'
സ്വന്തം പ്രതിനിധി
എക്സ്പോ നഗരിയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക ടിക്കറ്റോ പാസോ നിലവിലില്ല. അതേസമയം, പവലിയനുകളിൽ പ്രവേശിക്കാൻ 50 ദിർഹവും നിരീക്ഷണ ഗോപുരത്തിൽ പ്രവേശിക്കാൻ 30 ദിർഹവും ഈടാക്കുന്നുണ്ട്
ദുബൈ: മാർച്ച് അവസാനത്തോടെ അടഞ്ഞുകിടന്ന ദുബൈ എക്സ്പോ വീണ്ടും തുറന്നു. വേനലവധി അവസാനിച്ചതോടെ ആയിരക്കണക്കിന് സന്ദർശകർ ദുബൈ എക്സ്പോ നഗരിയിലേക്ക് എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. വിജയകരമായ എക്സ്പോ അനുഭവങ്ങൾ പുനരാവിഷ്കരിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭ്യമാകുന്നത്.
എക്സ്പോ സിറ്റിയായി രൂപാന്തരപ്പെട്ടലോകോത്തര മേളയുടെ നഗരി വീണ്ടും തുറന്ന ആദ്യദിനത്തിൽ നൂറുക്കണക്കിന്സന്ദർശകരെത്തി. വലിയ തിരക്കുണ്ടായിരുന്നില്ല. എങ്കിലുംവിവിധ രാജ്യക്കാരായ നിരവധിപേർ അലിഫ്, ടെറ പവലിയനുകളിലും കറങ്ങുന്ന നിരീക്ഷണ ഗോപുരമായ 'ഗാർഡൻ ഇൻ ദ സ്കൈ'യിലും പ്രവേശിച്ചു.
എക്സ്പോ നഗരിയിലേക്ക്പ്രവേശിക്കുന്നതിന്പ്രത്യേക ടിക്കറ്റോ പാസോ നിലവിലില്ല. അതേസമയം, പവലിയനുകളിൽ പ്രവേശിക്കാന 50ദിർഹമിന്‍റെയും നിരീക്ഷണ ഗോപുരത്തിൽ പ്രവേശിക്കാൻ 30ദിർഹമും ഈടാക്കുന്നുണ്ട്.
എക്സ്പോ സിറ്റിയിലേക്ക്ഏറ്റവും എളുപ്പത്തിലുംചിലവു കുറഞ്ഞ രീതിയിലും എത്തിച്ചേരാൻ ദുബൈ മെട്രോയാണ് മികച്ചതെന്ന് സന്ദർശകർ പ്രതികരിച്ചു. നഗരിയിലെത്തുന്ന സന്ദർശകർക്ക് പവലിയനുകളിൽ എത്തിച്ചേരുന്നതിന്ചെറു വാഹനമായ ബഗ്ഗികളും പ്രവർത്തിക്കുന്നുണ്ട്. എക്സ്പോയിലെ 80ശതമാനം പവലിയനുകളും അതേപടി നിലനിർത്തിയാണ്എക്സ്പോ സിറ്റി തുറന്നിരിക്കുന്നത്. ഒക്ടോബറിലാണ്പൂർണമായും സിറ്റി പ്രവർത്തന സജ്ജമാകുന്നത്. ഇതോടെ ദുബൈയിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായി ഇവിടം മാറുമെന്നാണ്പ്രതീക്ഷിക്കുന്നത്.
കഞ്ചാവുമായി പിടിയിലായ പ്രവാസിക്ക് 10 വര്ഷം തടവ്
July 09 2022സ്കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
July 08 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.