കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
തടവറ പഠനമുറിയായി; ദുബൈ ജയിലിൽ 98 ബിരുദധാരികൾ
സ്വന്തം പ്രതിനിധി
സ്ത്രീകളുടെയും പുരുഷന്മാരുടെയും ആറു ബാച്ചുകളാണ് ഇംഗ്ലീഷിലും കമ്പ്യൂട്ടർ സയൻസിലും പഠനം പൂർത്തിയാക്കിയത്. ഈ വർഷം ആദ്യപാദത്തിൽ 946 തടവുകാർക്ക് പരിശീലനവും പുനരധിവാസവും ഉറപ്പുവരുത്തിയിട്ടുണ്ട്. തടവുകാലത്തിന് ശേഷം പുതുതായി ജീവിതം തുടങ്ങുന്നതിന് ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കലാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്
ദുബൈ: തടവുകാർക്കായി ദുബൈ പൊലീസും ദാന്യൂബ് വെൽഫെയർ സെന്ററും ഒരുക്കിയ പഠനസൗകര്യമുപയോഗിച്ച് 98 പേർ ബിരുദധാരികളായി. സ്ത്രീകളുടെയും പുരുഷന്മാരുടെയും ആറു ബാച്ചുകളാണ് ഇംഗ്ലീഷിലും കമ്പ്യൂട്ടർ സയൻസിലും പഠനം പൂർത്തിയാക്കിയത്. ഇവരുടെ ബിരുദദാന ചടങ്ങിൽ വനിത ജയിൽ ഡയറക്ടർ കേണൽ ജമീല അൽ സാബി, ദാന്യൂബ് ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ എന്നിവർ പങ്കെടുത്തു.
വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെടുന്നവരുടെ മനസ്സുമാറ്റി നല്ല വ്യക്തികളാക്കുന്നതിന് വിവിധ പരിപാടികൾ ദുബൈ പൊലീസ് ഒരുക്കുന്നുണ്ട്. ഇത്തരത്തിൽ ഈ വർഷം ആദ്യപാദത്തിൽ 946 തടവുകാർക്ക് പരിശീലനവും പുനരധിവാസവും ഉറപ്പുവരുത്തിയിട്ടുണ്ട്. തടവുകാലത്തിന് ശേഷം പുതുതായി ജീവിതം തുടങ്ങുന്നതിന് ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കലാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽ പരിശീലനം, പഠനം എന്നിവ ഇതിൽ ഉൾപ്പെടും. വിദ്യാഭ്യാസ പദ്ധതികൾ, മതപരമായ പഠനപദ്ധതികൾ, കായിക പരിപാടികൾ, തൊഴിൽ പരിശീലനം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പരിശീലനം നൽകിവരുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന അന്തേവാസികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും കോഴ്സുകളും സാമഗ്രികളും നൽകുന്നതാണ് വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഇത്തരം പരിപാടികളിൽ ഭാഗമാകുന്നതിലൂടെ കുറ്റകൃത്യവാസന കുറയുകയും സമൂഹത്തിലെ നല്ല പൗരന്മാരാവാൻ പ്രചോദനം നൽകുകയുമാണ് ചെയ്യുന്നത്. സയൻസ്, ഭാഷ, കരകൗശലങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പുരുഷന്മാരും സ്ത്രീകളുമായ തടവുകാരെ യോഗ്യരാക്കാനും പരിശീലിപ്പിക്കാനും പദ്ധതികളിലൂടെ ലക്ഷ്യമിടുന്നുവെന്ന് കേണൽ ജമീല അൽ സാബി പറഞ്ഞു.
ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് മുങ്ങി
September 24 2024Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.