കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പൊതുഗതാഗതത്തിന് പ്രിയമേറുന്നു; ദുബൈയിൽ പ്രയോജനപ്പെടുത്തിയത് 30.4 കോടി യാത്രാക്കാർ
സ്വന്തം പ്രതിനിധി
◼️ഈ വർഷത്തെ ആദ്യ ആറുമാസത്തെ കണക്ക് ആർ.ടി.എ പുറത്തുവിട്ടു
ദുബൈ: വർഷത്തിൻ്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ ദുബൈയിലെ പൊതുഗതാഗത സംവിധാനം വഴി 30.4 കോടി പേർ യാത്ര ചെയ്തു കഴിഞ്ഞു. ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ആണ് ഏറ്റവും പുതിയ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ദുബായ് മെട്രോ, ട്രാം, ബസ്, അബ്ര കൂടാതെ ബസ് ഓൺ ഡിമാൻഡ്, ദുബായ് ടാക്സി ഉള്‍പ്പടെയുളള ടാക്സികളും ഉപയോഗിച്ചവരുടെ മൊത്തം കണക്കാണിത്.
മാത്രമല്ല, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രാക്കാരുടെ എണ്ണത്തില്‍ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും ആർടിഎ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20.2 കോടി യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്. കോവിഡ് സാഹചര്യമായതുകൊണ്ടാണ് കഴിഞ്ഞവർഷം യാത്രാക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതെന്നാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ടിയുടെ വിലയിരുത്തല്‍.
ദുബായ് മെട്രോയിലും ടാക്സിയിലുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത്. 36 ശതമാനം പേർ. 29 പേരാണ് ടാക്സിയില്‍ യാത്ര നടത്തിയത്. മാർച്ചില്‍ മാത്രം 6.2 കോടി യാത്രാക്കാർ പൊതുഗതാഗതം ഉപയോഗിച്ചു. ദുബായ് മെട്രോയിലെ ചുവപ്പും പച്ചയും ലൈനുകളിലൂടെ 10.9 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. പൊതുഗതാഗത സംവിധാനങ്ങളുടെ സ്വീകാര്യതയാണ് യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് സൂചിപ്പിക്കുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മാതർ അൽ തായർ പറഞ്ഞു.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.