കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
അഡ്നോക് നടത്തിയ പര്യവേഷണത്തിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി
Truetoc News Desk
◼️ അബൂദബി തീരത്താണ് 1.5 ട്രില്യൺ സ്റ്റാർഡേർഡ് ക്യൂബിക് വരെ അസംസ്കൃത വാതക ശേഖരമുണ്ടെന്ന് കണ്ടെത്തിയത്
അബൂദബി: അബൂദബി തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി.എണ്ണകമ്പനിയായ അഡ്നോക് നടത്തിയ പര്യവേഷണത്തിലാണ് 1.5 ട്രില്യൺ സ്റ്റാർഡേർഡ് ക്യൂബിക് വരെ അസംസ്കൃത വാതക ശേഖരമുണ്ടെന്ന് കണ്ടെത്തിയത്.
അബൂദബി തീരത്ത് അടുത്തിടെ നടന്ന പര്യവേഷണത്തിൽ രണ്ടാമത്തെ പ്രകൃതിവാതക ശേഖരമാണ് കണ്ടെത്തിയതായി അഡ്നോക്ക് അറിയിച്ചു.. ആഴത്തിലുള്ള റിസർവോയറിൽ 1മുതൽ 1.5 ട്രില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അസംസ്കൃത വാതക ശേഖരമുണ്ടെന്നാണ് പ്രാഥമിക സൂചന. ഇതോടെ നേരത്തെ കണ്ടെത്തിയതടക്കം ഇവിടെ 2.5മുതൽ 3.5 ട്രില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അസംസ്കൃത വാതക ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്.
യു.എ.ഇക്ക് ദീർഘകാലത്തേക്ക് ഗുണം ചെയ്യുന്ന ഊർജ ഉറവിടങ്ങളെ കണ്ടെത്താൻ 'അഡ്നോക്കി'ന്‍റെ പുതിയ പര്യവേക്ഷണ-വികസന പരിപാടികൾ സഹായിച്ചതായി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ യാസർ സഈദ് അൽ മസ്റൂഇ പറഞ്ഞു. 'എനി', പി.ടി.ടി കമ്പനികളുടെ കൺസോർഷ്യത്തിന് അബൂദബി തീരത്തെ പര്യവേക്ഷണ അവകാശം 2019ൽ നൽകിയതോടെയാണ് പുതിയ കണ്ടെത്തലുകൾക്ക് തുടക്കമായത്. കഴിഞ്ഞ മേയ് മാസത്തിൽ അബൂദാബിയിലെ ഓൺഷോർ ബ്ലോക്ക്-3ൽ ഏകദേശം 100 ദശലക്ഷം ബാരൽ എണ്ണ കണ്ടെത്തിയതായി അഡ്നോക് അറിയിച്ചിരുന്നു. 2021ഡിസംബറിൽ ഓൺഷോർ ബ്ലോക്ക്-4ൽ ഒരു ബില്യൺ ബാരൽ എണ്ണയും കണ്ടെത്തുകയുണ്ടായി.
പര്യവേക്ഷണം തുടരുന്ന മേഖലയിൽ വിശദമായ പെട്രോളിയം സിസ്റ്റം പഠനങ്ങളെയും മറ്റു ഡാറ്റകളെയും അടിസ്ഥാനമാക്കി ഒന്നിലധികം ബില്യൺ ബാരൽ എണ്ണയും ഒന്നിലധികം ട്രില്യൺ ക്യുബിക് ഫീറ്റ് പ്രകൃതി വാതകവും ഉണ്ടെന്നാണ് കണക്കാക്കുന്നത്.
.
ആഫ്രിക്ക കാണാം, അതിശയിക്കാം
March 17 2023നിപ വൈറസ്; മലപ്പുറത്ത് 214 പേർ നിരീക്ഷണത്തിൽ
July 20 2024മണപ്പുറം തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
July 27 2024തെരുവുകളിലുണ്ട് സ്വാദും സന്തോഷവും
March 23 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.