അപൂർവ്വ കൈയ്യെഴുത്തുപ്രതികളുടെ പ്രദർശനം ഷാർജയില്‍ തുടങ്ങി

സ്വന്തം ലേഖകൻ

13 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ 14 അപൂർവ കൈയെഴുത്തുപ്രതികൾ ഉൾപ്പെടുന്ന പ്രദർശനമാണിത്. സ്പെയിനിൽ സൂക്ഷിച്ചിരിക്കുന്ന അപൂർവ അറബി കയ്യെഴുത്തുപ്രതികളുടെ ചരിത്രം, ഉള്ളടക്കം, രചയിതാക്കൾ എന്നിവയെക്കുറിച്ച് പ്രദർശനം ഉദ്ഘാടനം ചെയ്ത ഷാർജ ഭരണാധികാരി ചോദിച്ചറിഞ്ഞു. അറബ് സാംസ്കാരിക പ്രസ്ഥാനത്തോടുള്ള ഷാർജ ബുക്ക് അതോറിറ്റിയുടെ പ്രതിബദ്ധതയും യൂറോപ്യൻ, ആഗോള സാംസ്കാരിക കേന്ദ്രങ്ങളുമായി പരസ്പര സാംസ്കാരിക സംവാദം പ്രോത്സാഹിപ്പിക്കുന്നതുമാണ് പ്രദർശനം. 

ഷാർജ: സ്പെയിന് പുറത്ത് ഇതുവരെ പ്രദർശിപ്പിച്ചില്ലാത്ത അപൂർവ്വ കൈയ്യെഴുത്തുപ്രതികളുടെ ശേഖരത്തിന്‍റെ പ്രദർശനം ഷാർജയില്‍ തുടരുന്നു. ഷാർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഷാർജ ബുക്ക് അതോറിറ്റിയുടെ കീഴില്‍ ഏപ്രില്‍ രണ്ടാം തിയതിയാണ് അപൂർവ്വ കൈയ്യെഴുത്തുപ്രതികളുടെ പ്രദർശനം ആരംഭിച്ചത്. എൽ എസ്‌കോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെയാണ് പ്രദർശനം നടന്നത്. കൈയെഴുത്തുപ്രതികൾ എമിറേറ്റിൽ പരസ്യമായി പ്രദർശിപ്പിക്കുന്നതിന് മാഡ്രിഡിന്‍റെ റോയൽ പാലസ് അനുമതി നൽകിയിരുന്നു.

13 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ 14 അപൂർവ കൈയെഴുത്തുപ്രതികൾ ഉൾപ്പെടുന്ന പ്രദർശനമാണിത്. സ്പെയിനിൽ സൂക്ഷിച്ചിരിക്കുന്ന അപൂർവ അറബി കയ്യെഴുത്തുപ്രതികളുടെ ചരിത്രം, ഉള്ളടക്കം, രചയിതാക്കൾ എന്നിവയെക്കുറിച്ച് പ്രദർശനം ഉദ്ഘാടനം ചെയ്ത ഷാർജ ഭരണാധികാരി ചോദിച്ചറിഞ്ഞു. അറബ് സാംസ്കാരിക പ്രസ്ഥാനത്തോടുള്ള ഷാർജ ബുക്ക് അതോറിറ്റിയുടെ പ്രതിബദ്ധതയും യൂറോപ്യൻ, ആഗോള സാംസ്കാരിക കേന്ദ്രങ്ങളുമായി പരസ്പര സാംസ്കാരിക സംവാദം പ്രോത്സാഹിപ്പിക്കുന്നതുമാണ് പ്രദർശനം. 

പ്രദർശനത്തിലുള്ള ഏറ്റവും വിലപിടിപ്പുള്ള കൈയെഴുത്തുപ്രതികളിൽ അബു ഉബൈദ് അബ്ദുല്ല ബിൻ അബ്ദുൾ അസീസ് ബിൻ മുഹമ്മദ് അൽ ബക്രി അൽ-അൻഡലൂസിയുടെ "കിതാബ് അൽ-മസാലിക് വ-ൽമാമാലിക്" എന്നിവയും ഉള്‍പ്പെടുന്നു.
.

Share this Article