വൺ ബില്യൺ മീൽസ് ഇത്തവണയും; കോടികൾക്ക് അന്നമെത്തിക്കാൻ യു.എ.ഇ ഒരുങ്ങി

സ്വന്തം ലേഖകൻ


റമദാൻ ഒന്നുമുതൽ ആരംഭിക്കുന്ന പദ്ധതി ലക്ഷ്യത്തിൽ എത്തുന്നത്​ വരെ തുടരും. റമദാനിൽ പാവപ്പെട്ടവർക്ക്​ ഭക്ഷണമെത്തിക്കുന്ന പദ്ധതി മുൻവർഷത്തിൻറെ തുടർച്ചയായി ഇത്തവണയുമുണ്ടാകുമെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു. വരും ദശകത്തിലേക്ക്​ സുസ്​ഥിരമായ രീതിയിൽ ഭക്ഷണം ലഭ്യമാക്കുകയാണ്​ പദ്ധതി വഴി ഇത്തവണ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ദുബൈ: ആ​ഗോളതലത്തിൽ അന്നമില്ലാതെ പ്രയാസപ്പെടുന്നവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന  വൺ ബില്യൺ മീൽസ്പ ഇത്തവണയും നടക്കും. റമദാനിൽ പാവപ്പെട്ടവർക്ക്​ ഭക്ഷണമെത്തിക്കുന്ന പദ്ധതി മുൻവർഷത്തിൻറെ തുടർച്ചയായി ഇത്തവണയുമുണ്ടാകുമെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു. റമദാൻ ഒന്നുമുതൽ ആരംഭിക്കുന്ന പദ്ധതി ലക്ഷ്യത്തിൽ എത്തുന്നത്​ വരെ തുടരും.

കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യു.എന്നിൻറെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ ആളുകളിലേക്ക്​ എത്തുക. ഫലസ്തീൻ, ലബനൻ, ജോർദൻ, സുഡാൻ, യമൻ, ടുണീഷ്യ, ഇറാഖ്​, ഈജിപ്ത്​, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാശേദ്​, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഭക്ഷണ​പൊതികൾ കഴിഞ്ഞ തവണ എത്തുകയുണ്ടായി. 2020ൽ 10 മില്യൺ മീൽസ്​ പദ്ധതിയും 2021ൽ 100 മില്യൺ മീൽസ്​ കാമ്പയിനും നടപ്പാക്കിയിരുന്നു​. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ്​ കഴിഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​​.

ലോകത്ത്​ പത്തി​ലൊരാൾ പട്ടിണി നേരിടുന്നുണ്ടെന്നും മാനവികവും ധാർമികവും ഇസ്​ലാമികവുമായ ദൗത്യമെന്ന നിലയിലാണ്​ പദ്ധതി ഇത്തവണയും തുടരുന്നതെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിലൂടെ വ്യക്​തമാക്കി. വരും ദശകത്തിലേക്ക്​ സുസ്​ഥിരമായ രീതിയിൽ ഭക്ഷണം ലഭ്യമാക്കുകയാണ്​ പദ്ധതി വഴി ഇത്തവണ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

Share this Article