സ്ത്രീകൾ ശക്തിയുടെ ഉറവിട കേന്ദ്രങ്ങൾ -അലീഷ മൂപ്പൻ

സ്വന്തം ലേഖകൻ


ഇന്നത്തെ സ്ത്രീകൾ നാളത്തെ സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ ശക്തികേന്ദ്രങ്ങളാണ്. ഇന്ന് അവരുടെ കഴിവുകൾ തിരിച്ചറിയുകയും ശരിയായ നിലയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ, ലോകത്തിലെ ഏതൊരു സ്ഥാപനവും, രാജ്യവും വളർച്ചയുടെ കുതിപ്പിൽനിന്ന് പിന്തള്ളപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി ജനറൽ മാനേജർ അലീഷ മൂപ്പൻ വനിതാ ദിന സന്ദേശത്തിൽ വ്യക്തമാക്കി

ചുറ്റും നടക്കുന്നതിനെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ളവരും വീടുകൾക്കപ്പുറമുള്ള അവസരങ്ങൾ തേടാൻ സജീവമായി ശ്രമിക്കുന്നവരുമാണ് ഇന്ന് ഏറക്കുറെ സ്ത്രീകളും. ഉന്നത വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുരുഷന്മാർക്കൊപ്പം തന്നെ അവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

തുല്യതയെ ചേർത്തുപിടിക്കുക എന്നതുകൂടിയാണല്ലോ ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനം ഓർമപ്പെടുത്തുന്നത്. ഒപ്പം തുല്യപരിഗണനയോടെ അവർക്ക് അവസരങ്ങൾ നൽകുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടണം.



ആസ്റ്റർ ജീവനക്കാരിൽ ഏകദേശം 60 ശതമാനം സ്ത്രീകളാണുള്ളത്. സ്ഥാപനത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി സ്ഥാപനത്തിൽ സ്ത്രീകൾ നടത്തുന്ന പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു -അലീഷ മൂപ്പൻ കൂട്ടിച്ചേർത്തു
.

Share this Article