കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ദുബൈ കിരീടാവകാശിക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നു

സ്വന്തം ലേഖകൻ
നേരത്തെ ഇരട്ടകുട്ടികളുടെ പിതാവായ ശൈഖ് ഹംദാൻ മൂന്നാമത്തെ കുഞ്ഞിന് മുഹമ്മദ് എന്ന് പേരിട്ടു. 2021 മെയ് 21 നാണ് ശൈഖ് ഹംദാനും ഭാര്യ ശൈഖ ശൈഖ് ബിൻത് സഈദ് ബിൻഥാനി അൽ മക്തൂമിനും ഇരട്ടകുട്ടികൾ പിറന്നത്
ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് മൂന്നാമത്തെ കുഞ്ഞ് പിറന്നു. മകന് മുഹമ്മദ് എന്ന് പേരിട്ടു. നേരത്തേ ഇരട്ടകുട്ടികളുടെ പിതാവാണ് ശൈഖ് ഹംദാൻ. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താൻ മൂന്നാമതൊരു കുഞ്ഞിന്റെ കൂടി പിതാവായ വിവരം പങ്കുവെച്ചത്. കുഞ്ഞിന് മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽമക്തൂം എന്ന് പേരിട്ടതായും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
2021 മെയ് 21 നാണ് ശൈഖ് ഹംദാനും ഭാര്യ ശൈഖ ശൈഖ് ബിൻത് സഈദ് ബിൻഥാനി അൽ മക്തൂമിനും ഇരട്ടകുട്ടികൾ പിറന്നത്. ഇവരിൽ ആൺകുഞ്ഞിന് റാശിദെന്നും പെൺകുഞ്ഞിന് ശൈഖ എന്നുമാണ് പേരിട്ടത്. മുത്തച്ഛൻ റാശിദിന്റെ പേരാണ് ആദ്യത്തെ മകന് നൽകിയതെങ്കിൽ പിതാവിന്റെ പേര് കൂടിയായ മുഹമ്മദ് എന്നാണ് പുതിയ കുഞ്ഞിന് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രമിൽ മാത്രം 15.4 മില്യൺ ഫോളോവേഴ്‌സുള്ള കിരീടാവകാശി കുട്ടികളുമൊത്തുള്ള ചിത്രങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.