യുവകലാസാഹിതി യു.എ.ഇ വാർഷിക സംഗമം

സ്വന്തം ലേഖകൻ


യുവകലാസാഹിതി വാർഷിക സംഗമം കൊടുങ്ങല്ലൂർ എംഎൽഎ വി. ആർ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി യുഎഇയിൽ  കെട്ടിപ്പടുക്കുന്നതിൽ  മുഖ്യ പങ്ക് വഹിച്ച  മുതിർന്ന നേതാക്കളായ യു.വിശ്വനാഥൻ,കെ.പി. അനിൽ,കെ.വി. പ്രേംലാൽ,അബ്ദുൽ മനാഫ്,എം.കെ.ബാബു എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി  സുഭാഷ് ദാസ് ( പ്രസിഡന്റ് ), ബിജു ശങ്കർ  ( സെക്രട്ടറി),സുനിൽ ബാഹുലേയൻ(ട്രഷറർ ) നസീർ ചെന്ത്രാപ്പിന്നി,  പ്രേംകുമാർ ചിറയിൻകീഴ് ( വൈസ് പ്രസിഡന്റുമാർ ), അജി കണ്ണൂർ, നമിത സുബീർ  ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു

അജ്മാൻ: യുവകലാസാഹിതി യു.എ. ഇ വാർഷിക സംഗമം അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വച്ച് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ എംഎൽഎ വി. ആർ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി രക്ഷാധികാരി  പ്രശാന്ത് ആലപ്പുഴ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു. സംഗമത്തിൽ പി കെ മേദിനി ഗായകസംഘം ഷാർജ സ്വാഗത ഗാനം ആലപിച്ചു. ചടങ്ങിൽ  യുവകലാസാഹിതി യുഎഇയിൽ  കെട്ടിപ്പടുക്കുന്നതിൽ  മുഖ്യ പങ്ക് വഹിച്ച  മുതിർന്ന നേതാക്കളായ യു.വിശ്വനാഥൻ,കെ.പി. അനിൽ,കെ.വി. പ്രേംലാൽ,അബ്ദുൽ മനാഫ്,എം.കെ.ബാബു എന്നിവരെ ആദരിച്ചു.വിൽസൺ തോമസ്, പ്രദീഷ് ചിതറ,സുഭാഷ് ദാസ്, സർഗ റോയ്,നമിത സുബീർ എന്നിവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി. സ്വാഗതസംഘം കൺവീനർ  പ്രേംകുമാർ ചിറയൻകീഴ്  സ്വാഗതവും അൻസാർ അഞ്ചൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി  സുഭാഷ് ദാസ് ( പ്രസിഡന്റ് ), ബിജു ശങ്കർ  ( സെക്രട്ടറി),സുനിൽ ബാഹുലേയൻ(ട്രഷറർ ) നസീർ ചെന്ത്രാപ്പിന്നി,  പ്രേംകുമാർ ചിറയിൻകീഴ് ( വൈസ് പ്രസിഡന്റുമാർ ), അജി കണ്ണൂർ, നമിത സുബീർ  ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
.

Share this Article